വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയം ഗംഭീരമാക്കാന്‍ ഇനി ഗംഭീറില്ല... ക്രിക്കറ്റിനോട് വിട പറഞ്ഞ് മുന്‍ സ്റ്റാര്‍ ഓപ്പണര്‍

രണ്ടു തവണ ഇന്ത്യക്കൊപ്പം ലോകകപ്പ് നേടിയ താരമാണ് ഗംഭീര്‍

By Manu
1

ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 11 മിനിറ്റുള്ള വീഡിയോയിലൂടെയാണ് 37 കാരന്‍ കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ പല നാഴികക്കല്ലുകളും പിന്നിടാന്‍ തന്നെ സഹായിച്ചവരോടെല്ലാം നന്ദി അറിയിച്ചാണ് ഗംഭീര്‍ കളി നിര്‍ത്തുന്നതായി അറിയിച്ചത്. 1999-2000ല്‍ ദില്ലിക്കു വേണ്ടി കളിച്ചുകൊണ്ടാണ് ഇടംകൈയന്‍ ഓപ്പണറുടെ കരിയറിന്റെ തുടക്കം.

ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കനത്ത ഹൃദയഭാരത്തോടെ തന്നെ എടുക്കേണ്ടിവരും. അത്തരത്തില്‍ വളരെയധികം ഹൃദയവേദനയോടെയാണ് വിരമിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. 15 വര്‍ഷത്തിലധികം രാജ്യത്തിനായി കളിച്ച ശേഷം മനോഹരമായ കളിയോട് താന്‍ വിടപറയുകയാണെന്നും വിരമിക്കല്‍ വീഡിയോയില്‍ ഗംഭീര്‍ പറയുന്നു.

2

ഇന്ത്യക്കൊപ്പം രണ്ടു തവണ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ താരമാണ് ഗംഭീര്‍. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. 2011ലെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 97 റണ്‍സെടുത്ത ഗംഭീറാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ അദ്ദേഹം ഒന്നാമതെത്തിയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ടി20യിലും ഗംഭീര്‍ ഒന്നാംസ്ഥാനമലങ്കരിച്ചു.

2003ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഗംഭീര്‍ 58 ടെസ്റ്റുകളും 148 ഏകദിനങ്ങളും 37 ടി20കളും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും കൂടി 10,000ല്‍ അധികം റണ്‍സും അദ്ദേഹം നേടി. ഐപിഎല്ലില്‍ ഗംഭീറിന്റെ നായകത്വത്തില്‍ രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാംപ്യന്‍മാരായിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ തന്റെ പഴയ തട്ടകമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഗംഭീര്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ടീമിന്റെയും സ്വന്തം പ്രകടനവും മോശമായതോടെ സീസണിന്റെ പകുതിയില്‍ വച്ച് അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിയുകയും പ്ലെയിങ് ഇലവനില്‍ നിന്നും സ്വയം പിന്‍മാറുകയും ചെയ്തിരുന്നു. അടുത്തിടെ ഡല്‍ഹി പുതിയ സീസണിലേക്കു നിലനിര്‍ത്തിയ താരങ്ങളുടെ നിരയില്‍ ഗംഭീര്‍ ഉണ്ടായിരുന്നില്ല. ഒരു സീസണ്‍ മാത്രം തങ്ങള്‍ക്കു വേണ്ടി കളിച്ച ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കുകയായിരുന്നു.

Story first published: Tuesday, December 4, 2018, 20:54 [IST]
Other articles published on Dec 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X