വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക്ക്ഡൗണ്‍ നിയമം തെറ്റിച്ച് പുറത്തിറങ്ങി... ടീം ഇന്ത്യയുടെ മുന്‍ താരം കുടുങ്ങി! പിഴ ചുമത്തി പോലീസ്

റിഷി ധവാനാണ് ഹിമാചല്‍ പ്രദേശില്‍ വച്ച് പോലീസിന്റെ പിടിയിലായത്

ധര്‍മശാല: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കുടുങ്ങി. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള റിഷി ധവാനാണ് പോലീസിന്റെ വലയിലായത്. തന്റെ കാറില്‍ പുറത്തിറങ്ങിയ ധവാനെ പോലീസ് തടഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10 മുതല്‍ ഒരു മണി വരെ നിബന്ധനകളില്‍ ചെറിയ ഇളവുണ്ടായിരുന്നെങ്കിലും വാഹന പാസ് താരം കൈവശം വച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസ് 500 രൂപ പിഴ ചുമത്തുകയായിരുന്നു. ഉടന്‍ തന്നെ ധവാന്‍ പിഴ അടയ്ക്കുകയും ചെയ്തു. താരം ബാങ്കിലേക്കു പോകവെയാണ് പോലീസിന്റെ പിടിയകപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

rishi

30 കാരനായ ധവാന്‍ 2016ലാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും ധവാന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ധവാനു സാധിച്ചില്ല. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ഹിമാചല്‍ പ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ താരം കളിക്കുന്നുണ്ട്. ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ധവാന് ഏറെക്കുറെ അസാധ്യമാണ്.

ഹിമാചലിനു വേണ്ടി 79 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 3702 റണ്‍സും 308 വിക്കറ്റുകളും ധവാന്‍ വീഴ്ത്തിയിട്ടുണ്ട്. 96 ലിസ്റ്റ് എ മല്‍സരങ്ങളില്‍ 125 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്ലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമായിരുന്നു ധവാന്‍. എന്നാല്‍ 2017നു ശേഷം താരം ഐപിഎല്ലിന്റെ ഭാഗമല്ല.

ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്

ഐപിഎല്‍ ഏപ്രിലിലും ഇല്ല! നടത്തുക അസാധ്യം... സൂചന നല്‍കി മുന്‍ ചെയര്‍മാന്‍ഐപിഎല്‍ ഏപ്രിലിലും ഇല്ല! നടത്തുക അസാധ്യം... സൂചന നല്‍കി മുന്‍ ചെയര്‍മാന്‍

ഇന്ത്യ- പാക് പരമ്പര: മുന്‍ ഇന്ത്യന്‍ താരത്തിന്റെ പച്ചക്കൊടി... തീരുമാനിക്കേണ്ടത് അക്തറല്ലഇന്ത്യ- പാക് പരമ്പര: മുന്‍ ഇന്ത്യന്‍ താരത്തിന്റെ പച്ചക്കൊടി... തീരുമാനിക്കേണ്ടത് അക്തറല്ല

കൊറോണ വൈറസ് ഭീഷണി കാരണം രാജ്യത്തു നിലവില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14നാണ് ഇത് അവസാനിക്കുന്നത്. എന്നാല്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചില സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 5000ത്തില്‍ അധികം പെര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 200ന് അടുത്തെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് മരണത്തിനു കീഴടങ്ങിയത്.

Story first published: Friday, April 10, 2020, 13:30 [IST]
Other articles published on Apr 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X