വാഹനാപകടത്തില്‍ പരിക്ക്, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍!! സഹായം തേടി കുടുംബം...
വഡോദര: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ബാറ്റ്‌സ്മാന്‍ ജേക്കബ് മാര്‍ട്ടിന്‍ ഗുരുതരാവസ്ഥയില്‍. ഡിസംബര്‍ 28നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസകോശത്തിനും കരളിനുമേറ്റ പരിക്കാണ് താരത്തിന്റെ ജീവന് ഭീഷണിയാവുന്നത്.
രഞ്ജി ട്രോഫി കിരീടം നേടിയ ക്യാപ്റ്റന്‍ കൂടിയായ മാര്‍ട്ടിന്റെ കുടുംബം ചികില്‍സയ്ക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. താരത്തിന്റെ സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ധനസമാഹരണത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

10 ഏകദിനങ്ങള്‍ കളിച്ചു
1999 സപ്തംബര്‍ മുതല്‍ 2001 ഒക്ടോബര്‍ വരെ ഇന്ത്യക്കു വേണ്ടി 10 ഏകദിനങ്ങളില്‍ മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി നിരവധി മല്‍സരങ്ങളില്‍ മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്.
2000-01ല്‍ ബറോഡയെ കന്നി രഞ്ജി ട്രോഫി കിരീടവിജയത്തിലേക്കു നയിച്ചത് മാര്‍ട്ടിനായിരുന്നു. അന്നു ഫൈനലില്‍ റെയില്‍വേസിനെയാണ് മാര്‍ട്ടിന്‍ ക്യാപ്റ്റനായ ബറോഡ തോല്‍പ്പിച്ചത്. 2009 ഡിസംബറിലാണ് അദ്ദേഹം അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്.

അറസ്റ്റ് ചെയ്യപ്പെട്ടു
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ ഒരു തവണ അറസ്റ്റിലായിട്ടുണ്ട്. 2011ലാണ് ദില്ലി പോലീസ് താരത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുകയായിരുന്നു. ഇത്തവണ പരിശീലകന്റെ കുപ്പായത്തിലായിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ബറോഡയുടെ വ്യത്യസ്ത പ്രായത്തിലുള്ള ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മാര്‍ട്ടിന്‍.

ബിസിസിഐ സഹായം നല്‍കി
ഡിസംബറില്‍ നടന്ന റോഡപകടത്തില്‍ പരിക്കേറ്റ ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍ട്ടിന് പിന്നീട് ഇതുവരെ അപകടനില തരണം ചെയ്യാനായിട്ടില്ല. ചികില്‍സയുമായി ബന്ധപ്പെട്ടു വന്‍ സാമ്പത്തിക ബാധ്യത വന്നതോടെയാണ് താരത്തിന്റെ കുടുംബം ധനശേഖരണാര്‍ഥം പലരെയും സമീപിച്ചത്.
സംഭവമറിഞ്ഞ ബിസിസിഐ ഉടന്‍ തന്നെ അഞ്ചു ലക്ഷം രൂപ മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും നല്‍കി.

ഇതിനകം ചിലവായത് 11 ലക്ഷം
ബിസിസിഐയുടെയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും മുന്‍ സെക്രട്ടറിയായ സഞ്ജയ് പട്ടേലാണ് മാര്‍ട്ടിന്റെ ചികില്‍സയ്ക്കായി ധനശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. അപകടത്തെക്കുറിച്ച് അറിഞ്ഞയുടന്‍ തന്നെ മാര്‍ട്ടിന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തിരുന്നതായി പട്ടേല്‍ പറഞ്ഞു.
ആശുപത്രി ബില്‍ ഇതിനകം 11 ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. ബിസിസിഐയുടെ ഇടപെടലിനു ശേഷം പിന്നീട് ചികില്‍സയ്ക്കു തടസ്സമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications