എന്തുകൊണ്ട് ഇതുവരെ പരിശീലകനായി എത്തിയില്ല? കാരണം തുറന്ന് പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍
സതാംപ്റ്റന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്ന പാഠപുസ്തകമാണ്. വിദേശ മൈതാനങ്ങളിലടക്കം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചുണ്ട്.
ക്ലാസിക് ശൈലികൊണ്ട് വിസ്മയിപ്പിച്ചിരുന്ന സുനില്‍ ഗവാസ്‌കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പരിശീലകനായി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ ടീം ടെസ്റ്റില്‍ വലിയ തകര്‍ച്ച നേരിട്ട സമയത്തുപോലും പരിശീലകനായോ ടീമിന്റെ ഉപദേശകനായോ എത്താന്‍ ഗവാസ്‌കര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ്ടാണ് ഇതുവരെ പരിശീലനത്തില്‍ ഒരു കൈനോക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

'ഞാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണ്ണായും കാണുന്ന ആളല്ല. കളിക്കുന്ന സമയത്തും അങ്ങനെ തന്നെയാണ്. പുറത്തായ ശേഷവും പൂര്‍ണ്ണമായും ഞാന്‍ മത്സരം കണ്ടിരിക്കാറില്ല. കുറച്ച് നേരം കണ്ട ശേഷം ഡ്രസിങ് റൂമില്‍ ഇരുന്ന് എന്തെങ്കിലും വായിക്കുകയോ കത്തുകള്‍ക്ക് മറുപടി എഴുതുകയോ ഒക്കെയാണ് ചെയ്യാറ്. ഇതിന് ശേഷം പിന്നീട് വീണ്ടും കളി കാണും.
അതിനാല്‍ത്തന്നെ ഞാന്‍ ഓരോ പന്തുകളും സസൂക്ഷ്മം കണ്ടിരിക്കുന്ന ആളല്ല.അങ്ങനെയുള്ള നിരവധി ആളുകളുണ്ട്. നിങ്ങള്‍ക്ക് ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ മത്സരത്തിലെ ഓരോ പന്തുകളും കാണുന്ന ആളായിരിക്കണം. അതിനാല്‍ത്തന്നെ പരിശീലകനാവുന്നതിനെപ്പറ്റി ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
വിദേശ മൈതാനങ്ങളില്‍ സമീപകാലത്തായി ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കമന്റേറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന മത്സരങ്ങളിലെല്ലാം അദ്ദേഹം സജീവമാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളി പറയുന്നവരില്‍ ഒരാള്‍ സുനില്‍ ഗവാസ്‌കറാണ്. വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞിടെ വിരാട് കോലിയെപ്പറ്റി സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം കുടുംബത്തെ അപമാനിക്കുന്ന തരത്തിലാണെന്ന തരത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
71 കാരനായ സുനില്‍ ഇന്ത്യക്കായി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092റണ്‍സും നേടിയിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റിലും ഓരോ വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ക്രിക്കറ്റ് നിരൂപണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications