വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കാന്‍ ഏറ്റവും പ്രയാസപ്പെട്ട പിച്ചേത്? വെളിപ്പെടുത്തി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് നേടിയ ഗവാസ്‌കര്‍ ടെസ്റ്റില്‍ വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും പ്രവര്‍ത്തിച്ച് വരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളി പറയാന്‍ സുനില്‍ ഗവാസ്‌കറുണ്ട്. വിദേശ മൈതാനങ്ങളിലടക്കം മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സുനില്‍ ഗവാസ്‌കര്‍. ഇപ്പോഴിതാ തന്റെ കരിയറില്‍ കളിക്കാന്‍ ഏറ്റവും പ്രയാസം തോന്നിയ പിച്ച് ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

വിദേശ പിച്ചല്ല ഇന്ത്യന്‍ പിച്ചാണ് ഗവാസ്‌കര്‍ തിരഞ്ഞെടുത്തതെന്നതാണ് കൗതുകം. '1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മത്സരം നടന്ന ചെന്നൈയിലെ പിച്ചാണ് കരിയറില്‍ ഏറ്റവും പ്രയാസപ്പെട്ട പിച്ച്. കളിച്ചതില്‍ ഏറ്റവും വേഗമുള്ള പിച്ചായി തോന്നിയതും ഇതാണ്. ഒന്നുരണ്ട് തവണ സബീന പാര്‍ക്കിലും പെര്‍ത്തിലും ഗാബയിലുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രയാസപ്പെട്ടില്ല. ചെന്നൈയില്‍ പന്ത് നമുക്ക് ചുറ്റും പറക്കുന്നപോലെയാണ് തോന്നിയത്'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar

ചെന്നൈയിലെ പിച്ച് പൊതുവേ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതാണ്. എന്നാല്‍ ഗവാസ്‌കര്‍ കളിച്ചിരുന്ന 80കളില്‍ മികച്ച പേസര്‍മാര്‍ എതിര്‍ ടീമുകളിലുണ്ടായിരുന്നു. അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ ഏത് ബാറ്റ്‌സ്മാന്റെയും പേടി സ്വപ്‌നമായിരുന്നു. ഏത് മൈതാനത്തും മികച്ച പേസ് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെന്നതാണ് വാസ്തവം.

തന്റെ കാലഘട്ടത്തില്‍ കളിച്ച താരങ്ങളിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെയും സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്തു.സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിനെയാണ് ഗവാസ്‌കര്‍ തിരഞ്ഞെടുത്തത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരമായിരുന്ന അദ്ദേഹം ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവെച്ച താരമാണ്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ലളിത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്. മനോഹരമായ ക്യാച്ചുകള്‍കൊണ്ടും അദ്ദേഹം കളിയെ മാറ്റും. അദ്ദേഹം ഗതി മാറ്റിയ മത്സരങ്ങളുടെ എണ്ണമാണ് മികച്ച ഓള്‍റൗണ്ടറായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

93 ടെസ്റ്റില്‍ നിന്ന് 57.78 ശരാശരിയില്‍ 8032 റണ്‍സും സോബേഴ്‌സ് നേടിയിട്ടുണ്ട്. ഇതില്‍ 26 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 235 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 73 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. എന്നാല്‍ ഏകദിനത്തില്‍ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്.

Story first published: Monday, June 14, 2021, 15:32 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X