വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു? ഇല്ലെന്നു ജയ് ഷാ

രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായിട്ടാണ് ഇത്

sourav anguly

ഐപിഎല്ലിന്റെ 15ാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി രാജി വച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് ഗാംഗുലി സ്ഥാനമൊഴിയാന്‍ പോവുന്നതെന്നും ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനമൊഴിയില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചിരിക്കുന്നത്. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവച്ചിട്ടില്ലെന്നു ഷാ എഎന്‍ഐയോടു പറഞ്ഞു.

1992ല്‍ ക്രിക്കറ്റിനോപ്പമുള്ള എന്റെ യാത്രയാരംഭിച്ചിട്ട് 2022ല്‍ 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അന്നു മുതല്‍ ക്രിക്കറ്റ് എനിക്കു ഒരുപാട് നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി നിങ്ങളുടെയെല്ലാം പിന്തുണ എനിക്കു ലഭിച്ചു. ഈ യാത്രയില്‍ എേേന്നാടൊപ്പം പങ്കാളിയായ ഓരോ വ്യക്തിയോടും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ യാത്രയില്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ഇന്നു ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നതും അവര്‍ കാരണമാണ്. ഒരുപാട് ജനങ്ങള്‍ക്കു സഹായമേകുന്ന എന്തെങ്കിലും ആരംഭിക്കാന്‍ ഇന്നു ഞാന്‍ പ്ലാന്‍ ചെയ്യുകയാണ്. ഞാന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടന്നാലും നിങ്ങളുടെയെല്ലം പിന്തുണ തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

sourav ganguly 2

ഗാംഗുലിയുടെ ഈ ട്വീറ്റിനു പിന്നാലെയാണ് അദ്ദേഹം ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം രാജവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. അടുത്തിടെ കൊല്‍ക്കത്തയിലെ സ്വന്തം വസതിയില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയ പ്രവേശനത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ തനിക്കു രാഷ്ട്രീയത്തില്‍ ചേരാന്‍ ഒരു ഉദ്ദേശവുമില്ലെന്നു ഗാംഗുലി എന്‍ഡിടിവിയോടു പറഞ്ഞു. ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ 2008 മുതല്‍ എനിക്കു അമിത് ഷായെ അറിയാം. കളിച്ചിരുന്ന കാലത്തു ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. അതിനേക്കാള്‍ കൂടുതലായി ഒന്നും തന്നെയില്ലെന്നും ഗാംഗുലി പ്രതികരിച്ചു. 2019 മുതല്‍ ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. ഈ വര്‍ഷം സപ്തംബറിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.

അതേസമയം, ബിസിനസ് കുടുംബത്തില്‍ നിന്നുള്ളയാളായ ഗാംഗുലി ഒരു മാര്‍ക്കറ്റിങ് സംരംഭമാണ് തുടങ്ങാന്‍ പോവുന്നതെന്നാണ് ഇന്ത്യടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വന്തമായൊരു മാര്‍ക്കറ്റിങ് കമ്പനിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദാദയുടെ ട്വീറ്റിനു പിറകിലെന്നും സംശയിക്കപ്പെടുന്നു. പക്ഷെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

Story first published: Wednesday, June 1, 2022, 18:53 [IST]
Other articles published on Jun 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X