വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കാലത്ത് 'ദാദ', പിന്നീട് ടീമില്‍ നിന്ന് പുറത്ത്, എങ്ങനെ തിരിച്ചുവന്നു? വെളിപ്പെടുത്തി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ താരങ്ങളിലൊരാളാണ് സൗരവ് ഗാംഗുലി. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവിസ്മരണീയ സംഭാവനകള്‍ ചെയ്ത ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റെന്ന നിലയിലും രാജ്യത്തെ ക്രിക്കറ്റിനായി സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് അരങ്ങേറ്റം നടത്തുകയും അതിവേഗം മികവ് കാട്ടി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഗാംഗുലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായാണ് കരിയര്‍ അവസാനിപ്പിച്ചത്.

IND vs SA: മാനം തെളിഞ്ഞു, മൂന്നാംദിനം പിടിമുറുക്കാന്‍ ഇന്ത്യIND vs SA: മാനം തെളിഞ്ഞു, മൂന്നാംദിനം പിടിമുറുക്കാന്‍ ഇന്ത്യ

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം ഇല്ലാതിരുന്ന ആക്രമണോത്സകത ടീമിന്റെ മുഖമുദ്രയാക്കി മാറ്റിയത് ഗാംഗുലിയാണെന്ന് പറയാം. വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യയെ മികച്ച പ്രകടനത്തിലേക്ക് നയിച്ച ഗാംഗുലി 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു കാലത്ത് സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ഗാംഗുലിയായിരുന്നു. എന്നാല്‍ ഫോം ഔട്ടിനെത്തുടര്‍ന്ന് ഗാംഗുലിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.

Also Read: വിറച്ചു, പിന്നെ ജയിച്ചു- അഫ്ഗാന്‍റെ അട്ടിമറി മോഹം തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍

2

ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായി എത്തിയ ശേഷം ഗാംഗുലിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയും ഫോം ഔട്ടുമെല്ലാമാണ് ഗാംഗുലിക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം എങ്ങനെയാണ് ടീമിലേക്ക് തിരിച്ചെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. തന്റെ ദേഷ്യത്തെ തനിക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റിയാണ് തിരിച്ചുവരവ് നടത്തിയതെന്നാണ് ഗാംഗുലി തുറന്നുപറഞ്ഞത്.

Also Read: IPL 2022: ബൗളിങ് ഈ ടീമുകളുടെ വീക്ക്‌നെസ്, ലേലത്തില്‍ പിഴച്ചാല്‍ 'പണിപാളും!

3

'ടീമില്‍ നിന്ന് പുറത്തായത് എന്നെ വളരെ ദേഷ്യം പിടിപ്പിച്ചു. വളരെ ദേഷ്യത്തോടെയാണ് തുടര്‍ന്നുള്ള നാളുകളില്‍ പെരുമാറിയിരുന്നത്. ഒരു ദിവസം ഈഡന്‍ ഗാര്‍ഡന്‍ മൈതാനത്തെത്തി 21 റൗണ്ട് ഓടി. ഒരു ദിവസം 350 അബ് എക്‌സൈസ് ചെയ്യാന്‍ തുടങ്ങി. ദേഷ്യത്തെ എനിക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റിയതോടെ തിരിച്ചുവരവിന് അത് സഹായിച്ചു'-ഗാംഗുലി പറഞ്ഞു. കളത്തിനകത്തും പുറത്തും വളരെ ദേഷ്യമുള്ള നായകനാണ് ഗാംഗുലി. അത് തന്റെ കരിയറിലും ജീവിതത്തിലും ഗാംഗുലി ഇപ്പോഴും ഈ സ്വഭാവം പിന്തുടരാറുണ്ട്.

Also Read: എന്തുകൊണ്ട് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചു? വെളിപ്പെടുത്തി രവി ശാസ്ത്രി

4

ആറ് മാസത്തോളം ഇന്ത്യന്‍ ടീമിന് പുറത്തിരുന്ന ശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെയാണ് ഗാംഗുലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആദ്യ ടെസ്റ്റില്‍ 51,25 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. 2006ല്‍ ജോഹന്നാസ്ബര്‍ഗില്‍ അവസാന വിക്കറ്റില്‍ ആര്‍പി സിങ്ങുമായി 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അദ്ദേഹം ഇന്ത്യയുടെ രക്ഷകനായി. ഈ ഇന്നിങ്‌സില്‍ ഇന്ത്യക്കായി 51 റണ്‍സാണ് അദ്ദേഹം നേടിയത്. ഗാംഗുലിക്ക് മാത്രമാണ് 50ലധികം റണ്‍സ് ഇന്ത്യക്കായി നേടാനായത്.

Also Read: 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെ? തിരഞ്ഞെടുത്ത് ബോഗ്ലെ

5

ചാപ്പലുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അല്‍പ്പനാള്‍ മാറിനില്‍ക്കേണ്ടി വന്നെങ്കിലും രാജകീയമായിത്തന്നെ തിരിച്ചുവന്ന് പടിയിറങ്ങാന്‍ ഗാംഗുലിക്കായി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവനായി ഇരിക്കാനുള്ള ഭാഗ്യവും ഗാംഗുലിക്ക് വന്നുചേര്‍ന്നു. ബിസിസി ഐ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി കൈയടി നേടുകയാണ്. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കുകയും വിവിഎസ് ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാക്കുകയും ചെയ്ത ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

Also Read: IPL 2022: വിജയ് ഹസാരെ ട്രോഫിയിലെ ഹിമാചല്‍ ഹീറോസ്! ഇവര്‍ക്ക് ലേലത്തില്‍ 'ലോട്ടറി' അടിച്ചേക്കും

6

ഇതിനിടെ ഗാംഗുലിക്ക് കോവിഡ് രണ്ടാം വട്ടവും ബാധിച്ചിരിക്കുകയാണ്. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇൗ വര്‍ഷം ആദ്യവും കോവിഡ് ഗാംഗുലിയെ ബാധിച്ചിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്നും ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വലിയ ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായിത്തന്നെ ഗാംഗുലി ഉണ്ടായിരുന്നുവെന്ന് പറയാം.

Story first published: Tuesday, December 28, 2021, 14:31 [IST]
Other articles published on Dec 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X