Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഐപിഎല്ലേ കളിക്കൂ, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കില്ല- ഝാര്‍ഖണ്ഡിനെ ഇഷാന്‍ നയിക്കും

റാഞ്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശ. ധോണി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ല. ഝാര്‍ഖണ്ഡിനെ ഇഷാന്‍ കിഷനാണ് നയിക്കുന്നത്. ധോണി അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നതിനാല്‍ എല്ലാവരും അദ്ദേഹം ആഭ്യന്തര മത്സരം കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ധോണി കളിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇപ്പോള്‍ ഝാര്‍ഖണ്ഡ് ടീം പ്രഖ്യാപിച്ചതോടെ ധോണി കളിക്കില്ലെന്ന കാര്യം ഉറപ്പായി.

നീണ്ട ഇടവേളയ്ക്ക് ശേഷം ധോണി അടുത്ത വര്‍ഷത്തെ ഐപിഎല്ലിനിറങ്ങിയാല്‍ വീണ്ടും നിരാശപ്പെടുത്താനുള്ള സാധ്യത കുറവാണ്. ഇത്തവണത്തെ യുഎഇ ഐപിഎല്ലില്‍ ധോണി വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ധോണിയുടെ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത് ഇക്കഴിഞ്ഞ സീസണിലാണ്. അവസാന സ്ഥാനക്കാരായിരുന്നു സിഎസ്‌കെ. അതിനാല്‍ത്തന്നെ ഇത്തവണ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്ത് ധോണി ഐപിഎല്ലില്‍ കസറുമെന്ന് കരുതിയിരിക്കവെയാണ് അദ്ദേഹം സയ്യിദ് മുഷ്താഖ് അലിക്കില്ലെന്ന് ഉറപ്പായത്.

dhoni

ഝാര്‍ഖണ്ഡിനെ നയിക്കാന്‍ ഇഷാന്‍ കിഷന്‍ എത്തുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഭാവിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന താരമാണ് ഇഷാന്‍ കിഷന്‍. റിഷഭിനെപ്പോലെ തന്നെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതാണ് ഇഷാന്റെയും സവിശേഷത. അനായാസം വമ്പന്‍ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

പ്രഗത്ഭരായ താരനിരതന്നെ ഇത്തവണ ഝാര്‍ഖണ്ഡിനൊപ്പമുണ്ട്. സൗരഭ് തിവാരി,വിരാട് സിങ്,അനുകുല്‍ റോയ്,ഷഹബാസ് നദീം,സോനു കുമാര്‍ സിങ്,വരുണ്‍ ആരോണ്‍ തുടങ്ങിയവരാണ് പ്രമുഖര്‍. വിരാട് സിങ്ങാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോളി ആരാധകരെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇടവേളയ്ക്ക് ശേഷം പല പ്രമുഖ താരങ്ങളും ബാറ്റേന്തുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. യുവരാജ് സിങ് പഞ്ചാബിനുവേണ്ടി കളിച്ചേക്കും. എസ് ശ്രീശാന്ത് കേരളത്തിനുവേണ്ടി കളിക്കും. സുരേഷ് റെയ്‌ന ഉത്തര്‍ പ്രദേശ് ടീമിന്റെ നായകനാണ്.

Story first published: Saturday, December 26, 2020, 18:36 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+