For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചഹാലിനെ ജാതീയമായി അധിക്ഷേപിച്ച സംഭവം, ലോകകപ്പ് ഹീറോ യുവരാജ് സിങ് അറസ്റ്റില്‍

മൊഹാലി: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് അറസ്റ്റില്‍. 2020ല്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെ ചഹാലിനെ ജാതീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയിന്മേലാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഹാന്‍സി പോലീസ് താരത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

39കാരനായ യുവരാജിനെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ എസ് സി, എസ് ടി ആക്ട് പ്രകാരമാണ് (153 എ, 153 ബി) കേസെടുത്ത് അറസ്റ്റ് ചെയ്തത്. യുവരാജിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഹന്‍സി സൂപ്രണ്ടന്റ് ഓഫ് പോലീസ് നിധിക ഗേലോട്ടിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 'സ്വാഭാവികമായ അറസ്റ്റ് മാത്രമാണ് നടത്തിയത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി അനുവദിച്ച ജാമ്യ പ്രകാരം യുവരാജിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു' എന്നാണ് നിധിക ഗേലോട്ട് പറഞ്ഞത്.

2020 ഏപ്രിലിലാണ് വിവാദ സംഭവം നടന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കുന്ന വാക്ക് പ്രയോഗിച്ചതാണ് താരത്തെ വെട്ടിലാക്കിയത്. തമാശക്ക് ചഹാലിനെതിരേ പറഞ്ഞതാണെങ്കിലും വീഡിയോ വൈറലാവുകയും ദലിത് സംഘടനകളും മറ്റ് ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും യുവരാജിന്റെ പരാമര്‍ശത്തിനെതിരേ പരസ്യ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വലിയ വിമര്‍ശനം യുവരാജിന് നേരിടേണ്ടി വന്നിരുന്നു.

yuvrajsingh-chahal

സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായുള്ള ആളുകളാണ് ചഹാലും യുവരാജും. ലോക്ഡൗണിനിടെ ചഹാല്‍ കുടുംബ സമേതം ടിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നു. ഇതിനെല്ലാം വലിയ ആരാധക പിന്തുണയും ലഭിച്ചിരുന്നു. കുടുംബാഗങ്ങളെയടക്കം പങ്കെടുപ്പിച്ച് ചഹാല്‍ ചെയ്ത വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിങ്ങിനിടെ ചര്‍ച്ചയായപ്പോഴാണ് യുവരാജ് വിവാദ പരാമര്‍ശനം നടത്തിയത്. തമാശയെന്ന നിലയില്‍ മാത്രം ഉദ്ദേശിച്ചതാണെങ്കിലും സംഭവം കൈവിട്ട് പോവുകയായിരുന്നു.

യുവരാജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വലിയ ഹാഷ് ടാഗ് ക്യാംപെയ്‌നുകള്‍ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവില്‍ സാമൂഹ്യ മാധ്യമത്തിലൂടെ യുവരാജ് ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ജാതീതമായ വേര്‍തിരിവുകളില്‍ വിശ്വാസമില്ലാത്ത ആളാണെന്നും ജാതിയുടെയോ നിറത്തിന്റെയോ വര്‍ഗത്തിന്റെയോ വംശത്തിന്റെയോ പേരില്‍ മനുഷ്യരെ വേര്‍തിരിക്കില്ലെന്നും ആളുകളുടെ ക്ഷേമത്തിന് വേണ്ടി എന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണെന്നുമെല്ലാം യുവരാജ് പറഞ്ഞിരുന്നു. പരസ്പരം ബഹുമാനിക്കുന്നതിനാലാണ് വിശ്വാസമെന്നും ലൈവിനിടെയുണ്ടായ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും യുവരാജ് കുറിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും കേസില്‍ നിന്ന് തടിയൂരാന്‍ യുവരാജിനെ സഹായിച്ചില്ല. ദളിത് സംഘടനകള്‍ ശക്തമായി മുന്നോട്ട് പോയതോടെയാണ് താരത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനില്‍ക്കുന്നതാണ്. വ്യക്തമായ തെളിവുള്ള സാഹചര്യത്തില്‍ യുവരാജിന് കേസ് തലവേദനയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിന് പിന്നിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിന് പിന്നിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. എന്നാല്‍ പിന്നീട് അര്‍ബുദം ബാധിച്ചതോടെ പ്രതീക്ഷിച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിച്ചില്ല. വിരമിച്ച ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് യുവരാജ്. പ്രധാനമായും അര്‍ബുദ ബാധിതരായ കുട്ടികളുടെ സംരക്ഷണത്തിനായാണ് യുവരാജിന്റെ മേല്‍നോട്ടത്തിലുള്ള ജീവകാരുണ്യ സംഘടന പ്രവര്‍ത്തിക്കുന്നത്.

Story first published: Monday, October 18, 2021, 10:07 [IST]
Other articles published on Oct 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+