വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2020ലെ മികച്ച ടി20 11നെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പഠാന്‍; രോഹിത് ശര്‍മക്ക് ഇടമില്ല, നായകന്‍ സര്‍പ്രൈസ്

മുംബൈ: 2020ലെ മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പ്രമുഖരായ ഒട്ടുമിക്ക താരങ്ങളെയും ഉള്‍പ്പെടുത്തിയ പഠാന്റെ ടീമില്‍ ചില സുപ്രധാന താരങ്ങളുടെ അഭാവവുമുണ്ട്. നായകനായും സര്‍പ്രൈസ് താരത്തെയാണ് പഠാന്‍ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഇന്ത്യന്‍ താരങ്ങളെയാണ് തന്റെ ടി20 ടീമിലേക്ക് ഇര്‍ഫാന്‍ പരിഗണിച്ചത്.

രോഹിത് ശര്‍മയുടെ അഭാവമാണ് പഠാന്റെ നിരയിലെ ശ്രദ്ധേയ കാര്യം. ഈ വര്‍ഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രോഹിതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ കെ എല്‍ രാഹുലിനെയാണ് ഇര്‍ഫാന്‍ ഓപ്പണറായി പരിഗണിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ ടോപ് സ്‌കോററാണ് രാഹുല്‍. ഇൗ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് രാഹുല്‍.

irfanpathanandrohitsharma

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ് രാഹുലിന്റെ സഹ ഓപ്പണര്‍. മധ്യനിരയിലാണ് ഇംഗ്ലണ്ടിനുവേണ്ടി അദ്ദേഹം കൂടുതല്‍ കളിക്കുന്നതെങ്കിലും ഇര്‍ഫാന്‍ ഓപ്പണറായാണ് ബട്‌ലറെ പരിഗണിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഓപ്പണിങ്ങില്‍ ശോഭിക്കാന്‍ ജോസ് ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.

മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. എന്നാല്‍ ഇര്‍ഫാന്റെ ടീമിന്റെ നായകന്‍ കോലിയല്ല. ആര്‍സിബിക്കൊപ്പം ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഈ വര്‍ഷം ഇന്ത്യ ഒരു ടി20യില്‍ മാത്രമാണ് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തോറ്റത്. നാലാം സ്ഥാനത്ത് പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമാണ്. ടി20യില്‍ കോലിയേക്കാള്‍ മികച്ച പ്രകടനമാണ് കണക്കുകളില്‍ ബാബറിനുള്ളത്.

കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് അഞ്ചാമന്‍. ഇര്‍ഫാന്റെ ടീമിന്റെ നായകനും വില്യംസനാണ്. ന്യൂസീലന്‍ഡിനൊപ്പം നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകളുള്ള താരമാണ് വില്യംസന്‍. ആറാം നമ്പറില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്ലില്‍ തിളങ്ങിയ സ്റ്റോക്‌സ് ഓള്‍റൗണ്ട് മികവ് കൊണ്ട് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. മറ്റൊരു ഓള്‍റൗണ്ടറായി വെസ്റ്റ് ഇന്‍ഡീസിന്റെ കീറോന്‍ പൊള്ളാര്‍ഡുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടി20 നായകനായ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനാണ്.

ബൗളിങ് നിരയിലെ ഇര്‍ഫാന്റെ തിരഞ്ഞെടുക്കലുകള്‍ അല്‍പ്പം കൗതുകകരമാണ്. യുഎഇ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയ കഗിസോ റബാദയെ തഴഞ്ഞ് ദക്ഷിണാഫ്രിക്കയുടെ തന്നെ ലൂങ്കി എന്‍ഗിഡിയെയാണ് ഇര്‍ഫാന്‍ പരിഗണിച്ചത്.സ്പിന്നറായി നിരവധി താരങ്ങളുണ്ടായിരുന്നെങ്കിലും ഓസീസിന്റെ ആദം സാംബയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ജസ്പ്രീത് ബൂംറ,ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ഇര്‍ഫാന്റെ ടീമിലെ മറ്റ് പേസര്‍മാര്‍.

Story first published: Thursday, January 7, 2021, 13:26 [IST]
Other articles published on Jan 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X