ക്രിക്കറ്റ് താരങ്ങളുടെ സഹായം ഒഴുകി; ഗുരുതരാവസ്ഥയിലായ മുന്‍ ഇന്ത്യന്‍ താരം ജീവിതത്തിലേക്ക്
ദില്ലി: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ ജീവിതത്തിലേക്ക്. ക്രിക്കറ്റ് താരങ്ങള്‍ സഹായവുമായി എത്തിയതോടെയാണ് മികച്ച ചികിത്സ ലഭിച്ച ജേക്കബ് അപകടാവസ്ഥ തരണം ചെയ്തത്. ഡിസംബര്‍ 27നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. താരം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബം ശരിയായ ചികിത്സ നല്‍കാന്‍ വിഷമിച്ചതോടെ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പല മുന്‍താരങ്ങളും കുടുംബത്തെ സഹായിക്കാന്‍ രംഗത്തിറങ്ങി. നേരത്തെ ബിസിസിഐ അഞ്ചു ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.

മാര്‍ട്ടിന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു
മാര്‍ട്ടിന്‍ 1999 സപ്തംബര്‍ മുതല്‍ 2001 ഒക്ടോബര്‍ വരെ ഇന്ത്യക്കു വേണ്ടി 10 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി നിരവധി മല്‍സരങ്ങളില്‍ മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. 2000-01ല്‍ ബറോഡയെ കന്നി രഞ്ജി ട്രോഫി കിരീടവിജയത്തിലേക്കു നയിച്ചത് മാര്‍ട്ടിനായിരുന്നു. അന്നു ഫൈനലില്‍ റെയില്‍വേസിനെയാണ് മാര്‍ട്ടിന്‍ ക്യാപ്റ്റനായ ബറോഡ തോല്‍പ്പിച്ചത്. 2009 ഡിസംബറിലാണ് അദ്ദേഹം അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്.

മനുഷ്യക്കടത്തില്‍ പോലീസ് പിടിയിലായി
2011ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുകയായിരുന്നു. ഇത്തവണ പരിശീലകന്റെ കുപ്പായത്തിലായിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ബറോഡയുടെ വ്യത്യസ്ത പ്രായത്തിലുള്ള ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മാര്‍ട്ടിന്‍.

ഗാംഗുലിയും ക്രുനാല്‍ പാണ്ഡ്യയും
മാര്‍ട്ടിന് എല്ലാ വിധ സഹായങ്ങളും മുന്‍ ടീമംഗവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വാഗ്ദാനം ചെയ്തതിരുന്നു. പിന്നാലെ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയും സഹായവുമായി എത്തി. എത്രവേണേലും എഴുതി എടുക്കാന്‍ ആവശ്യപ്പെട്ട് ബ്ലാങ്ക് ചെക്കാണ് ക്രുനാല്‍ നല്‍കിയത്. ബിസിസിഐ അഞ്ചു ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications