Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം തവണയും വിവാഹം; വാര്‍ത്ത നിഷേധിച്ച് മുന്‍ ഇന്ത്യന്‍ താരം അസറുദ്ദീന്‍

ദില്ലി: താന്‍ മൂന്നാം തവണയും വിവാഹിതനായെന്ന വാര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസറുദ്ദീന്‍ നിഷേധിച്ചു. അസറുദ്ദീനും 52കാരിയായ അമേരിക്കന്‍ വംശജ ഷാനോന്‍ മരിയയും വിവാഹിതരായെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത പ്രചരിച്ചതോടെ ട്വിറ്ററിലൂടെയാണ് അസറുദ്ദീന്‍ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.

സപ്തംബറില്‍ മരിച്ച താരത്തിന്റെ മുന്‍ ഡ്രൈവര്‍ ജാന്‍ മുഹമ്മദിന്റെ കുടുംബത്തെ കാണാന്‍ അസറുദീന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ഈ സമയം താരത്തിനൊപ്പമുണ്ടായിരുന്ന ഷാനോന്‍ മരിയ ബുര്‍ഖ ധരിച്ചിരുന്നു. ഇതാണ് ഇരുവരും വിവാഹിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയായയെന്നാണ് റിപ്പോര്‍ട്ട്.

azharuddin

2013 മുതല്‍ അസറുദ്ദീനും ഫാഷന്‍ ഡിസൈനറും യോഗ പരിശീലകയുമായ ഷാനോനുമായി പ്രണയത്തിലാണെന്ന് പറയുന്നു. പാരിസില്‍ ഒരവധിക്കാലത്തെടുത്ത ഇവരുടെ ഫോട്ടോയും അടുത്തിടെ പുറത്തുവന്നിരുന്നു. പരസ്പരം സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരും അന്ന് പ്രതികരിച്ചിരുന്നത്.

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ അസറുദ്ദീന്റെ സ്വകാര്യ ജീവിതവും ക്രിക്കറ്റ് ജീവിതവും സംഭവബഹുലമാണ്. ആദ്യ ഭാര്യ നൗറീനെ 1996ലാണ് അസറുദ്ദീന്‍ വിവാഹമോചനം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ഇളയമകന്‍ അടുത്തിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ആദ്യവിവാഹമോചനത്തിനുശേഷം ബോളിവുഡ്താരം സംഗീത ബിജ്‌ലാനിയെ അസര്‍ ജീവിതസഖിയാക്കി. 14 വര്‍ഷം ഇരുവരുടെയും ദാമ്പത്യബന്ധം നീണ്ടു. ഇതിനുശേഷമാണ് ഷാനോനുമായി പ്രണയത്തിലാകുന്നത്.

Story first published: Monday, December 21, 2015, 8:54 [IST]
Other articles published on Dec 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+