വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചതോടെ പരമ്പര വിജയിയെ തീരുമാനിക്കാന്‍ സാധിച്ചില്ല. എങ്കിലും നാല് മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

 INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍ INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

1

മുന്‍ കാലഘട്ടത്തേക്കാള്‍ വിദേശത്ത് ഗംഭീര പ്രകടനമാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ കോലിയും സംഘവും ഇംഗ്ലണ്ടില്‍ നടത്തിയതും ചരിത്ര പ്രകടനമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ടീം ഇന്ത്യയാണെന്നും നന്ദി പറയേണ്ടത് വിരാട് കോലിക്കാണെന്നുമാണ് ഷെയ്ന്‍ വോണ്‍ പറഞ്ഞത്.

Also Read: IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

1

'അല്‍പ്പം നിരാശ ഉണ്ടായി. എങ്കിലും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അതിമനോഹരമായിരുന്നു. ഇന്ത്യ കാഴ്ചവെച്ച പ്രകടനത്തിന് വലിയൊരു സല്യൂട്ട്. ശരിയായ പോരാട്ടവീര്യത്തോടെയാണ് ഇരു ടീമും കളിച്ചത്. അതിനാല്‍ത്തന്നെ അഞ്ചാം മത്സരം നടക്കാത്തതില്‍ അല്‍പ്പം നിരാശ എല്ലാവര്‍ക്കുമുണ്ട്. മത്സരം ഉടന്‍ നടത്താനാവില്ല.കാരണം അത് ഐപിഎല്ലിനെ ബാധിക്കും. അതിനാല്‍ത്തന്നെ ഇത്തരമൊരു തീരുമാനമല്ലാതെ മറ്റൊന്നും ഇന്ത്യക്ക് എടുക്കാനാവില്ല.

Also Read: INDvENG: ഓവിലേത് അവസാന ടെസ്റ്റ് ? രഹാനെ ഇനിയൊരിക്കലും ടീമില്‍ കാണില്ല! കാരണങ്ങളറിയാം

3

താരങ്ങളെ ആലോചിച്ചാണ് നിരാശ. രണ്ട് ടീമിലെ താരങ്ങളും ആവേശത്തോടെ മത്സരത്തിന് ഒരുങ്ങുകയായിരുന്നു. ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയും ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാവുകയും ചെയ്തിരിക്കുകയാണ്. അതായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അവരെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഇന്ത്യ അത് നേടിയെടുത്തുവെന്ന് പറയാം. ഏത് ഉയരത്തിലേക്കുമെത്താന്‍ ഈ നിരക്കാവും'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.

Also Read: T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി

4

ഓസ്‌ട്രേലിയയിലും ഇന്ത്യ തകര്‍പ്പന്‍ ക്രിക്കറ്റാണ് കാഴ്ചവെച്ചത്. 36ന് ഓള്‍ഔട്ടായ ശേഷമാണ് തിരിച്ചുവന്ന് പരമ്പര നേടിയത്.40 വര്‍ഷത്തിനിടയിലെ ഓസ്‌ട്രേലിയയുടെ ബ്രിസ്ബണിലെ ആദ്യ തോല്‍വിയായിരുന്നു ഇന്ത്യക്കെതിരേ വഴങ്ങിയത്. പരിക്ക് സീനിയര്‍ താരങ്ങളെ ബാധിച്ചിട്ടും ടീമിനെ അത് പ്രതികൂലമായി ബാധിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റിലെ വളര്‍ച്ചയില്‍ വിരാട് കോലിയോടാണ് നന്ദി പറയേണ്ടത്.ടെസ്റ്റ് ക്രിക്കറ്റിനെ വളര്‍ത്തുന്നതില്‍ ഇന്ത്യയോട് എല്ലാവരും നന്ദി പറയണം. ടെസ്റ്റില്‍ മികച്ച ടീമിനാണ് ജയിക്കാനാവുക. നിലവിലെ ഇന്ത്യന്‍ ടീമാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചത്. അവസാന 12 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഗംഭീര പ്രകടനത്തിന് വിരാട് കോലിയോടാണ് നന്ദി പറയേണ്ടതെന്നും ഷെയ്ന്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ആരുണ്ട് ഈ ടീമിനെ കീഴടക്കാന്‍? നിലവിലെ മികച്ച ഐപിഎല്‍ പ്ലേയിങ് 11 ഇതാ, നായകന്‍ രോഹിത്

5

വിരാട് കോലി ടെസ്റ്റ് നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഏത് മൈതാനത്തും ജയിക്കുന്ന നിരയായി ഇന്ത്യ മാറിയത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. പരിശീലകനായ രവി ശാസ്ത്രിയും ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ ഓവലില്‍ ഇന്ത്യ ജയിച്ചിരുന്നു. 1971ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ പിച്ചില്‍ വിജയം സ്വന്തമാക്കുന്നത്.

Also Read: INDvENG: ഏറ്റവും ദുഖം ജാര്‍വോയ്ക്ക്, ശാസ്ത്രിയെയും കോലിയെയും ചോദ്യം ചെയ്യണം!- രൂക്ഷവിമര്‍ശനം

6

Also Read: T20 World Cup 2021: സവിശേഷ പ്രതിഭയുള്ള താരമാണ് സൂര്യകുമാര്‍, ശ്രേയസിനെക്കാള്‍ കേമന്‍- ഗൗതം ഗംഭീര്‍

ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ ഉയര്‍ത്താന്‍ സാധ്യത കൂടുതലാണ്. കാരണം ഇത്തവണത്തെ പ്രധാന എവേ മത്സരം ഇംഗ്ലണ്ടില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇത്തവണ ഇന്ത്യയിലേക്കാണ് പരമ്പരയിലേക്കായി എത്തുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരനിരയും ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് മറ്റാരെക്കാളും ശക്തമാണ്.

Story first published: Saturday, September 11, 2021, 14:35 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X