വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ വിരട്ടിയോ? കാശ്മീര്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് മോണ്ടി പനേസര്‍, വിശദീകരണം ഇങ്ങനെ

ലണ്ടന്‍: സമീപകാലത്തായി ഏറ്റവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലീഗാണ് കാശ്മീര്‍ പ്രീമിയര്‍ ലീഗ്. വസിം അക്രം ഉള്‍പ്പെടെ പല മുന്‍ പാക് താരങ്ങളും സംഘാടകരായുള്ള ക്രിക്കറ്റ് ലീഗില്‍ ഷാഹിദ് അഫ്രീദി ബ്രാന്റ് അംബാസിഡറായുമുണ്ട്. നാളെ ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍ ആരംഭിക്കുകയാണ്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുന്നത്. ടീമില്‍ അഞ്ച് താരങ്ങള്‍ പാക് അധീന കാശ്മീരില്‍ നിന്നുള്ളവരായിരിക്കണമെന്ന നിബന്ധനയുണ്ട്.

ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ തന്നെ എതിര്‍പ്പ് അറിയിച്ച് ബിസിസി ഐ വ്യക്തമാക്കിയിരുന്നു. പല ക്രിക്കറ്റ് ബോര്‍ഡുകളോടും ക്രിക്കറ്റ് താരങ്ങളോടും കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കരുതെന്ന് ബിസിസി ഐ ആവിശ്യപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറണമെന്ന് ബിസിസി ഐ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍ </a><a class=" />IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

montypanesar

എന്നാല്‍ യഥാര്‍ത്ഥ കാരണം ബിസിസി ഐയുടെ ഭീഷണി തന്നെയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മൂലം തുടക്കം മുതലേ കാശ്മീര്‍ പ്രീമിയര്‍ ലീഗിനെ ബിസിസി ഐ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പങ്കെടുക്കാന്‍ ശ്രമിക്കുന്ന മറ്റ് ക്രിക്കറ്റ് ബോര്‍ഡിലെ താരങ്ങളോടും പിന്മാറണമെന്ന് ആവിശ്യപ്പെട്ടത്. എന്നാല്‍ ഇത്തരത്തില്‍ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കരുതെന്ന് ഔദ്യോഗികമായി ആരോടും ആവിശ്യപ്പെട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം തിലകരത്‌ന ദില്‍ഷന്‍ സ്ഥിരീകരിച്ചിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സും ടൂര്‍ണമെന്റിന്റെ ഭാഗമാവും. ഇംഗ്ലണ്ടിന്റെ ഒവെയ്‌സ് ഷായും ടൂര്‍ണമെന്റിലുണ്ടാവുമെന്നാണ് വിവരം. നിലവിലെ പാകിസ്താന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ടാവും.

Story first published: Thursday, August 5, 2021, 13:03 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X