Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോനിന്റെ ഡ്രീം ഇലവന്‍; ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍, ധോണിയില്ല!! പകരമെത്തിയത് ഈ താരം...

മൈക്കല്‍ വോനിന്റെ ഡ്രീം ഇലവന്‍ ഇങ്ങനെ

ലണ്ടന്‍: മെയ് 30ന് നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും ഇംഗ്ലണ്ടിലേക്കാണ്. 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഐസിസിയുടെ ഒരു അസോസിയേറ്റ് ടീം പോലും മല്‍സരിക്കാത്ത ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി ലോകകപ്പിനുണ്ട്.

ലോകകപ്പില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു സ്വപ്‌ന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ മൈക്കല്‍ വോന്‍. ഇന്ത്യയില്‍ നിന്നും മൂന്നു പേരാണ് ഈ ടീമില്‍ ഇടം പിടിച്ചത്.

കോലിയും രോഹിത്തും ബുംറയും ടീമില്‍

കോലിയും രോഹിത്തും ബുംറയും ടീമില്‍

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയും വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസറുമായ ജസ്പ്രീത് ബുംറ എന്നിവരാണ് വോനിന്റെ ഡ്രീം ടീമിലെത്തിയ രണ്ടു പേര്‍.
എന്നാല്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെവോന്‍ പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം. കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പില്‍ കളിക്കാനൊരുങ്ങുകയാണ് 2011ല്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച ധോണി.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

രോഹിത്തിനൊപ്പം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറാണ് വോനിന്റെ ഡ്രീം ടീമിനായി ഓപ്പണര്‍മാരായി ഇറങ്ങുന്നത്. മൂന്നാമനായെത്തുന്നത് നിലവില്‍ ഈ പൊസിഷനിലെ ഏറ്റവും കേമനായ വിരാട് കോലിയാണ്. തൊട്ടു പിറകില്‍ പാക് കോലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാബര്‍ അസം ഇറങ്ങും.
ധോണിക്കു പകരം ടീമിന്റെ വിക്കറ്റ് കീപ്പറായി വോന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും അപകടകാരിയായ ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറിനെയാണ്. നിലവില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് വോന്‍ തന്റെ ഡ്രീം ഇലവനിലെ ഓള്‍റൗണ്ടറായി തിരഞ്ഞെടുത്തത്.

വോനിന്റെ ഡ്രീം ഇലവന്‍

വോനിന്റെ ഡ്രീം ഇലവന്‍

രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ബാബര്‍ അസം (പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്ക്‌സ് (ഇംഗ്ലണ്ട്), ഷദാബ് ഖാന്‍ (പാകിസ്താന്‍), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്). 12ാമന്‍- റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍).

Story first published: Friday, May 24, 2019, 9:57 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+