ലണ്ടന്‍: ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും പിന്മാറണമെന്നു ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന് ടോം ബാന്റണിനെ ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോന്‍. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് ബാന്റണ്. ഇത്തവണത്തെ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്.
മികച്ച ടെസ്റ്റ് ക്രിക്കറ്ററാവാനുള്ള ശേഷി ബാന്റണിനുണ്ടെന്നും അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും താരം പിന്മാറണമെന്നുമാണ് വോന്‍ ഉപദേശിക്കുന്നത്. താരം ഐപിഎല്ലില്‍ കളിക്കുന്നതു തടയാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ ഉപേക്ഷിച്ച് പകരം കൗണ്ടി ക്രിക്കറ്റില്‍ സോമര്‍സെറ്റിനു വേണ്ടി ബാന്റണ് കളിക്കണം. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ നിലവില്‍ ആറാം നമ്പര്‍ പൊസിഷന്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ റോളിന് ഏറ്റവും അനുയോജ്യനായ താരം ബാന്റണാണെന്നും വോന്‍ ചൂണ്ടിക്കാട്ടി.
കോലിയേക്കാള്‍ കേമന്മാര് പാകിസ്താനിലുണ്ട്!! പക്ഷെ അവഗണന.. കോലി ഭാഗ്യവാനെന്നു റസാഖ്
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് താനായിരുന്നെങ്കില്‍ തീര്‍ച്ചയായും ബാന്റണിനെ ഫോണില്‍ വിളിച്ച് ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. കുറച്ച് ആഴ്ച കൗണ്ടിയില്‍ സോമര്‍സെറ്റിനായി കളിക്കാനും താരത്തോടു നിദേശിക്കും. കാരണം ടെസ്റ്റിലെ ആറാം നമ്പര്‍ പൊസിഷന്‍ ബാന്റണിനെ കാത്തിരിക്കുകയാണ്.
ബാന്റണ് ഭാവി സൂപ്പര്‍ താരമാണ്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ അവന് അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ല. ഐപിഎല്ലിനായി ഇന്ത്യയിലേക്കു തിരിക്കും മുമ്പ് ബാന്റണിനു ഏറെ സമയമുണ്ട്. അതിനു മുമ്പ് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കുകയും കുറച്ചു സെഞ്ച്വറികള്‍ നേടുകയും വേണം. ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ ഒഴിവു വന്ന ഈ അവസരം ബാന്റണ് മുതലെടുക്കണമെന്നും വോന്‍ ആവശ്യപ്പെട്ടു.