ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇയാന്‍ ബെല്‍... ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സ്
ലണ്ടന്‍: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കാത്ത് ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം വീണ്ടും ഇംഗ്ലണ്ട് ടീമിലിടം നേടിക്കൊടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് 36 കാരനായ ബെല്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ബെല്‍ 20000 റണ്‍സ് പിന്നിട്ടിരുന്നു.
ഈ സീസണില്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നാലാം സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് ബെല്ലിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

രണ്ടര വര്‍ഷത്തോളമായി ദേശീയ ടീമില്‍ നിന്ന് പുറത്ത്
രണ്ടര വര്‍ഷത്തോളമായി ബെല്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടിട്ട്. 2015 നവംബര്‍ ഒന്നിന് പാകിസ്താനെതിരായ ടെസ്റ്റ് മല്‍സരത്തിലാണ് ബെല്‍ അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്.
118 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 7,727 റണ്‍സ് താരം ദേശീയ ടീമിനു വേണ്ടി നേടിയിട്ടുണ്ട്. 161 മല്‍സരങ്ങളില്‍ നിന്ന് 5,416 റണ്‍സ് നേടിയ ബെല്‍ അവസാനമായി ഏകദിനം കളിച്ചത് 2015 മാര്‍ച്ച് 13ന് അഫ്ഗാനിസ്താനെതിരേയാണ്.

ബെല്ലിന് പ്രതീക്ഷ നല്‍കി മുന്‍നിര താരങ്ങളുടെ മോശം ഫോം
ഇന്ത്യക്കെതിരായ അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഓപ്പണര്‍ അലെസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിങ്‌സും ഇന്ത്യക്കെതിരേ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ജോ റൂട്ടിനും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ വീഴ്ചയുണ്ടായതോടെ വാര്‍വിക്‌ഷെയറിന്റെ താരം കൂടിയായ ബെല്ലിനെ തിരിച്ചുവിളിക്കാന്‍ സെലക്റ്റര്‍മാര്‍ ആലോചിക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications