Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ സെലക്ടറാര്? അത് താനല്ല; സാധ്യത ആര്‍ക്കെന്ന് പറഞ്ഞ് അക്തര്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനം കഴിഞ്ഞ ദിവസം മിസ്ബാഹ് ഉല്‍ഹഖ് രാജിവെച്ചിരുന്നു. സെലക്ടര്‍ സ്ഥാനം ഒഴിയുമെങ്കിലും മുഖ്യ പരിശീലകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മിസ്ബാഹ് വിരമിച്ച ഒഴിവിലേക്ക് ആരാണ് എത്തുകയെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍. അക്തറാവും അടുത്ത സെലക്ടറെന്ന നിലയില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും അത് താനല്ലെന്ന് അക്തര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'എനിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് മുഹമ്മദ് അക്രമാവും അടുത്ത മുഖ്യ സെലക്ടര്‍. അദ്ദേഹത്തിന് എല്ലാ ആശംസകളും എന്നാല്‍ വളരെ പ്രധാനപ്പെട്ട പദവിയാണത്'-എന്നാണ് അക്തര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പലപ്പോഴും മിസ്ബാഹിന്റെ ഇരട്ട പദവിയെ അക്തര്‍ വിമര്‍ശിച്ചിരുന്നു. ടീം തിരഞ്ഞെടുപ്പിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും പലപ്പോഴും അക്തര്‍ രംഗത്തെത്തിയിരുന്നു.

shoaibakhtar

സമീപകാലത്തായി പാകിസ്താന്‍ ടീമിന്റെ പ്രകടനം മോശമായതോടെ മിസ്ബാഹിനെതിരായ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മിസ്ബാഹ് മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. പെഷ്വാര്‍ സാല്‍മിക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള ആളാണ് മുഹമ്മദ് അക്രമെന്നും ഈ പദവിക്ക് ഏറ്റവും അനുയോജ്യന്‍ അദ്ദേഹമാണെന്നും പാകിസ്താന് മികച്ച നേട്ടങ്ങളൊണ്ടാക്കിക്കൊടുക്കാന്‍ അക്രത്തിന് സാധിക്കുമെന്നും എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നതായും ഷുഹൈബ് അക്തര്‍ വ്യക്തമാക്കി.

46 കാരനായ മുഹമ്മദ് അക്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല. 1995-2001വരെയാണ് മുഹമ്മദ് അക്രം പാകിസ്താന്‍ ടീമില്‍ സജീവമായിരുന്നത്. 1995ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇതേ വര്‍ഷം ഏകദിനത്തിലും മുഹമ്മദ് അക്രം അരങ്ങേറ്റം നടത്തി. 9 ടെസ്റ്റില്‍ നിന്നും 17 വിക്കറ്റും 23 ഏകദിനത്തില്‍ നിന്ന് 19 വിക്കറ്റും 125 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 415 വിക്കറ്റും 129 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 148 വിക്കറ്റും 3 ടി20യില്‍ നിന്ന് 3 വിക്കറ്റുമാണ് മുഹമ്മദ് അക്രത്തിന്റെ പേരിലുള്ളത്.

പാകിസ്താന്‍ ക്രിക്കറ്റിലേക്ക് നിരവധി യുവതാരങ്ങളെ സംഭാവന ചെയ്ത ശേഷമാണ് മിസ്ബാഹ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. ആബിദ് അലി,നസീം ഷാ,മൂസാ ഖാന്‍,ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി,ഹാരിസ് റൗഫ്,ഹൈദര്‍ അലി,അഹ്സന്‍ അലി,ഖുഷ്ദി ഷാ തുടങ്ങിയവരെയൊക്കെ ദേശീയ ടീമിലേക്ക് വളര്‍ത്തിയത് മിസ്ബാഹാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പാകിസ്താന്‍ ടീമിന് എവേ മത്സരങ്ങളടക്കം 10ഓളം ടൂര്‍ണമെന്റ് കളിക്കാനുണ്ട്. അതിനാല്‍ പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞതെന്ന് മിസ്ബാഹ് പ്രസ് റിലീസിലൂടെ വ്യക്തമാക്കിയിരുന്നു.

Story first published: Thursday, October 15, 2020, 12:58 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+