Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രീ ഹിറ്റും ലെഗ് ബൈയും സാഡിസ്റ്റ് നിയമങ്ങള്‍, ബൗളര്‍മാരോടുള്ള നീതികേട്- സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: ക്രിക്കറ്റില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണ്. നോ ബോള്‍ എറിഞ്ഞാല്‍ ഫ്രീ ഹിറ്റും ലെഗ് ബൈയിലെ നിയമ പരിഷ്‌കാരവും ഡിആര്‍സുമെല്ലാം മുഖംമിനുക്കുന്ന ആധുനിക ക്രിക്കറ്റിന്റെ ഭാഗമായി വന്ന പരിഷ്‌കാരങ്ങളാണ്. ഇതെല്ലാം ആധുനിക ക്രിക്കറ്റില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളുമാണ്. ഇപ്പോഴിതാ ഐസിസിയുടെ നിയമ പരിഷ്‌കാരങ്ങളെല്ലാം ബൗളര്‍ക്ക് എതിരും ബാറ്റ്‌സ്മാന് അനുകൂലമാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

'എടുത്തുമാറ്റണമെന്ന് ആഗ്രഹിക്കുന്ന പ്രധാന നിയമങ്ങളിലൊന്നാണ് ഫ്രീ ഹിറ്റ്.ഇത് ബൗളര്‍മാര്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. ഇന്ന് ടിവി അംപയര്‍ നോബോളുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു ബോളറുടെ കാല് നൂല്‍പോയിന്റ് വ്യത്യാസത്തില്‍ വന്നാലും നോബോള്‍ വിധിക്കുകയും ശിക്ഷയെന്നപോലെ ഫ്രീഹിറ്റ് നല്‍കുകയും ചെയ്യും. ബൗളര്‍ ഒരു അധിക ബോള്‍ കൂടി എറിയണം.കൂടാതെ ഫ്രീഹിറ്റില്‍ ബാറ്റ്‌സ്മാന്‍ പുറത്താവുകയുമില്ല. ബൗളര്‍മാരെ ഇഷ്ടമില്ലാത്ത ഏതോ സാഡിസ്റ്റ് ഉണ്ടാക്കിയ നിയമമാണിത്'-സഞ്ജയ് പറഞ്ഞു.

sanjaymanjrekar

ക്രിക്കറ്റില്‍ നിലവിലെ ഒട്ടുമിക്ക നിയമങ്ങളും ബാറ്റ്‌സ്മാന് അനുകൂലമായുള്ളതാണ്. നോ ബോള്‍ എറിയുമ്പോള്‍ ബാറ്റിങ് ടീമിന് അനുകൂലമായി ഒരു റണ്‍സ് ലഭിക്കും. കൂടാതെ ബൗളര്‍ ഒരു പന്ത് അധികമായി എറിയണം. റണ്ണൗട്ടോ,സ്റ്റംപിങ്ങോ അല്ലാതെ ഫ്രീ ഹിറ്റ് പന്തില്‍ വിക്കറ്റാവുകയുമില്ല. ബൗളര്‍ക്ക് അബദ്ധത്തില്‍ സംഭവിക്കുന്ന ഒരു പിഴവിന് ഇത്രയും ശിക്ഷ നല്‍കരുതെന്നും ഒരു റണ്‍സ് പെനാല്‍റ്റി നല്‍കുന്നതും ബൗളറോടുള്ള അന്യായമാണെന്നുമാണ് സഞ്ജയ് പറയുന്നത്.

'ഒരു ബൗളര്‍ മികച്ചൊരു പന്തെറിയുന്നു.ബാറ്റ്‌സ്മാന് ബാറ്റില്‍ കൊള്ളിക്കാനാവുന്നില്ല. പന്ത് ഫൈനല്‍ ലെഗില്‍ ബൗണ്ടറി ലൈന്‍ തൊട്ടാല്‍ ബാറ്റിങ് ടീമിന് അനുകൂലമായി ബൗണ്ടറി വിധിക്കുന്നു. ബാറ്റ്‌സ്മാന് അനുകൂലമായി നാല് റണ്‍സ് ലഭിക്കുമ്പോള്‍ ബൗളര്‍ക്ക് ഒരു റണ്‍സ് ശിക്ഷയായി വിധിക്കുന്നു.ഏത് ഭാഗത്ത് നിന്ന് ചിന്തിച്ചാലും അതിനെ ഉള്‍ക്കൊള്ളാനാവില്ല'-സഞ്ജയ് പറഞ്ഞു.

നിരവധി മുന്‍ താരങ്ങളും നിലവിലെ ക്രിക്കറ്റ് ബാറ്റ്‌സ്മാന് അനുകൂലമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വളര്‍ച്ചയോടെ ആരാധകര്‍ക്ക് ബാറ്റിങ് പ്രകടനങ്ങള്‍ കാണാനാണ് കൂടുതല്‍ ഇഷ്ടം. അതിനാല്‍ത്തന്നെ നിയമങ്ങളും അതിന് അനുകൂലമായി മാറിയിട്ടുണ്ട്. ഡിആര്‍എസ് സംവിധാനം ബൗളറെ സംബന്ധിച്ച് അനുഗ്രഹമാണ്. അംപയറുടെ പിഴവിനെ പുനപരിശോധിക്കാനുള്ള അവസരം ലഭിക്കുന്നു.

എന്നാല്‍ നോബോള്‍ തേര്‍ഡ് അംപയര്‍ നിരീക്ഷിക്കാന്‍ ആരംഭിച്ചതോടെ നേരിയ വ്യത്യാസത്തില്‍ പോലും നോബോള്‍ വിധിക്കുന്നുണ്ട്. ഇത് ബൗളര്‍മാരുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കാര്യമാണ്. ഇത്തരം നിയമങ്ങളില്‍ മാറ്റം വേണമെന്നാണ് സഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്.

Story first published: Friday, May 28, 2021, 14:52 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+