For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഈ പേര് ഓര്‍ത്തിരുന്നോളൂ', സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഗംഭീര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനവുമായി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. അനായാസമായി ഷോട്ടുകള്‍ കളിക്കുന്ന സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ടാണ് പ്രശംസ പിടിച്ചുപറ്റുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തില്‍ 32 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്.

IPL 2020- Gautam Gambhir lavishes praise on Suryakumar Yadav | Oneindia Malayalam

മികച്ച ബൗളര്‍മാരുള്ള ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും മുന്‍ കെകെആര്‍ നായകനുമായ ഗൗതം ഗംഭീര്‍. ഈ പേര് ഓര്‍ത്തുവെച്ചോളു എന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ബിസിസിഐയെ മെന്‍ഷന്‍ ചെയ്ത് ഇങ്ങനെ കുറിച്ചത്. ഐപിഎല്ലില്‍ മികച്ച റെക്കോഡാണ് സൂര്യകുമാറിന്റെ പേരിലുള്ളത്.

suryakumaryadavgambhir

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു സൂര്യകുമാര്‍. ഗംഭീര്‍ ക്യാപ്റ്റനായിരിക്കെ മധ്യനിരയിലാണ് സൂര്യകുമാറിന് കൂടുതല്‍ അവസരം ലഭിച്ചത്. എന്നാല്‍ മുംബൈയിലേക്കെത്തിയതോടെ ടോപ് ഓഡറിലേക്ക് അദ്ദേഹത്തെ പരിഗണിക്കപ്പെട്ടു. മുംബൈയുടെ ഓപ്പണര്‍ റോളില്‍ ഇറങ്ങിയിരുന്ന സൂര്യകുമാര്‍ ഇപ്പോള്‍ മൂന്നാം നമ്പറിലാണ് വിശ്വസ്തന്‍.

ഷോട്ടുകളുടെ കൃത്യതയും ക്ലാസും മാസും ചേര്‍ന്ന ഇന്നിങ്‌സുകള്‍ ഇതിനോടകം പലവട്ടം സൂര്യകുമാര്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ സൂര്യകുമാറിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും തരക്കേടില്ലാത്ത റെക്കോഡുള്ള സൂര്യകുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ ട്വിറ്ററില്‍ കമന്റിട്ടിട്ടുണ്ട്. മത്സരശേഷം സൂര്യകുമാറിന്റെ ബാറ്റിങ്ങിനെ രോഹിത് ശര്‍മയും പ്രശംസിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സിനെതിരെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. 92 ഐപിഎല്ലില്‍ നിന്നായി 9 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1777 റണ്‍സ് സൂര്യകുമാറിന്റെ പേരിലുണ്ട്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 5326 റണ്‍സും 93 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2447 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് മുംബൈയാണ്. പരിചയസമ്പന്നരായ താരങ്ങളാണ് മുംബൈയുടെ കരുത്ത്. ടീമിനെ പരിക്ക് ബാധിക്കാത്തതിനാല്‍ ഇനിയുള്ള ഏഴ് മത്സരങ്ങളിലും മുംബൈ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Monday, October 12, 2020, 12:07 [IST]
Other articles published on Oct 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+