വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്രൗണ്ടില്‍ കോലി 'വന്യമൃഗത്തെപ്പോലെ', എതിരാളിയെ വേട്ടയാടും, അപ്പോള്‍ രോഹിത്?- ശാസ്ത്രി പറയുന്നു

മുന്‍ കോച്ചായിരുന്നു ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പുതിയ നായകന്‍ രോഹിത് ശര്‍മയെയും താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. രണ്ടു പേരും വ്യത്യസ്തമായ രീതിയില്‍ മഹാന്‍മാരായ ക്രിക്കറ്റര്‍മാരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെയാണ് കോലി ക്യാപ്റ്റന്‍സിയില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞത്. തുടര്‍ന്നു രോഹിത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നായകസ്ഥാനമേറ്റെടുക്കുകയും ചെയ്തു. ടെസ്റ്റിലും അദ്ദേഹത്തെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ravi Shastri compares Virat Kohli and Rohit Sharma | Oneindia Malayalam
1

ശാസ്ത്രിയാവട്ടെ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമാണ് പരിശീലകസ്ഥാനത്തു നിന്നുമിറങ്ങിയത്. ടൂര്‍ണമെന്റോടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യന്‍ കോച്ചായിരിക്കെ കോലിക്കും രോഹിത്തിനുമൊപ്പം ഒരുപാട് സമയം ചെലവഴിച്ചതിനാല്‍ തന്നെ ശാസ്ത്രിക്കു ഇവരെക്കുറിച്ച് കൃത്യമായ ധാരണയുമുണ്ട്.

2

വിരാട് കോലി ഗ്രൗണ്ടിലെത്തിയാല്‍ ഒരു വന്യമൃഗത്തെപ്പോലെയാണ്. ശരിക്കും 'വേട്ടപ്പട്ടിയെ' പ്പോലെയാണ് അദ്ദേഹം. ഗ്രൗണ്ടിലെത്തിയാല്‍ വിരാട് പോരാടാനാണ് ഇഷ്ടപ്പെടുന്നത്, ആരെക്കുറിച്ചും അദ്ദേഹത്തിന് ആകുലതയില്ല. വളരെ വികാരധീനനായ വ്യക്കിയാണ് വിരാട്. നമുക്ക് അതു അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ കാണാന്‍ കഴിയും. പക്ഷെ ഗ്രൗണ്ടിനു പുറത്ത് വിരാട് തീര്‍ത്തും വ്യത്യസ്തനായ മറ്റൊരാളാണ്. വളരെ ശാന്ത പ്രകൃതനായ, ഹാപ്പിയായിട്ടുള്ള വ്യക്തിയുമാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു പ്രശ്‌നവുമില്ലെന്നും ശാസ്ത്രി പറഞ്ഞു.

3

വിരാട് കോലിക്കു ഇപ്പോള്‍ 33 വയസ്സായിരിക്കുന്നു. ക്യാപ്റ്റനായി അദ്ദേഹം സംഭാവന ചെയ്തു കൊണ്ടിരുന്നു. ക്യാപ്റ്റനല്ലാതെയാവുമ്പാള്‍ കൂടുതല്‍ വെല്ലുവിളികള്‍ വരുന്നു. ഒരു കളിക്കാരനായി കളിക്കാനുള്ള ഊര്‍ജം അപ്പോഴും ഉണ്ടായിരിക്കുകയും വേണം. റണ്‍സ് നേടി ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കണം. ഇതിനു വിരാടിനു കഴിയുകയാണെങ്കില്‍ അദ്ദേഹം ഒരു സര്‍ക്കിള്‍ പൂര്‍ത്തിയാക്കിയെന്നു പറയാന്‍ കഴിയുമെന്നും പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലില്‍ ശാസ്ത്രി പറഞ്ഞു.

4

പുതിയ ക്യാപ്റ്റനായിരിക്കുന്ന രോഹിത് ശര്‍മയെയും രവി ശാസ്ത്രി വിലയിരുത്തി. വളരെ പോസിറ്റീവായ രീതില്‍, ശാന്ത പ്രകൃതമുള്ള ക്രിക്കറ്ററാണ് രോഹിത്തെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വളരെ ശാന്തനാണ് രോഹിത്. ദൈവം എനിക്കു ഈ സമ്മാനം നല്‍കിയിരിക്കുന്നു, ഇനി ഞാന്‍ കഠിനാധ്വാനം ചെയ്തു പരമാവധി അതു പ്രയോജനപ്പെടുത്തണമെന്നു തിരിച്ചറിഞ്ഞതു മുതല്‍ അദ്ദേഹത്തിനു എല്ലാം വളരെ എളുപ്പമായതായി നിങ്ങള്‍ക്കും തോന്നും. ഏറ്റവും മികച്ച ഫോമിലായിരിക്കുമ്പോള്‍ രോഹിത്തിനെപ്പോലെ കളിക്കുന്ന ബാറ്റര്‍മാര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂവെന്നും ശാസ്ത്രി വിലയിരുത്തി.

5

വിരാട് കോലിക്കു രണ്ട്- മൂന്നു മാസം ബ്രേക്കെടുക്കുകയാണെങ്കില്‍ പുതിയ ഉണര്‍വോടെ തിരിച്ചുവരാന്‍ സഹായിക്കുമെന്നു രവി ശാസ്ത്രി നിരീക്ഷിച്ചു. മികച്ച ടീം പ്ലെയറായി വിരാട് ഇനിയും തുടരണമെന്നും അഞ്ചു വര്‍ഷം കൂടിയെങ്കിലും ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദം രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ആളുകള്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുകയാണ്. ഒരു മനുഷ്യനും പെര്‍ഫെക്ടല്ല.

6

ക്രിക്കറ്റിലെ മഹാന്‍മാരായ ഒരുപാട് പേര്‍ സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കാന്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞതു ഞാന്‍ കണ്ടിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. ധോണി 94 ടെസ്റ്റുകള്‍ മാത്രമേ കളിത്തിച്ചിട്ടുള്ളൂ. അദ്ദേഹത്തിന് 10 മുതല്‍ 15 ടെസ്റ്റുകള്‍ കൂടി ഇനിയും കളിക്കാമായിരുന്നു. പക്ഷെ അദ്ദേഹം വേണ്ടെന്നു വച്ചതായും ശാസ്ത്രി ചൂണ്ടിക്കാട്ടി.

7

തനിക്കു 33 വയസ്സായെന്നു വിരാട് കോലിക്കറിയാം. തനിക്കു മുന്നില്‍ ഇനി അഞ്ചു വര്‍ഷത്തെ കരിയര്‍ ശേഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു ബോധ്യവുമുണ്ട്. ശാന്തനായി, വിരാട് ബാറ്റിങില്‍ ശ്രദ്ധിക്കണം. ഒരു സമയത്തു ഒരു മല്‍സരമെന്ന നിലയില്‍ സമീപിച്ചാല്‍ മതി. വേണമെങ്കില്‍ വിരാടിനു ഒരു ബ്രേക്കെടുക്കുകയും ചെയ്യാം.
രണ്ടോ, മൂന്നോ മാസോ മാസം, വേണമെങ്കില്‍ ഒരു പരമ്പരയില്‍ നിന്നും ബ്രേക്കെടുക്കാം. അങ്ങനെ ചെയ്താല്‍ അതു വിരാടിനു ഗുണം ചെയ്യുമെന്നും ശാസ്ത്രി വിശദമാക്കി.

Story first published: Wednesday, January 26, 2022, 21:35 [IST]
Other articles published on Jan 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X