Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് മാസ്സല്ല, കൊലമാസ് തന്നെ... ഓസീസ് ടീമിലേക്കുള്ള തിരിച്ചുവരവില്‍ വണ്ടര്‍ ക്യാച്ച്, വീഡിയോ

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു താന്‍ എത്രത്തോളം അവിഭാജ്യ ഘടകമാണെന്ന് മുന്‍ നായകന് സ്റ്റീവ് സ്മിത്ത് തെളിയിച്ചു. പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നു ഒരു വര്‍ഷം വിലക്ക് നേരിട്ട ശേഷമുള്ള തിരിച്ചുവരവ് സ്മിത്ത് ഗംഭീരമാക്കി. ലോകകപ്പിനു മുന്നോടിയായി ന്യൂസിലാന്‍ഡ് ഇലവനെതിരേ നടന്ന സന്നാഹ മല്‍സരത്തില്‍ കളിച്ചു കൊണ്ടാണ് അദ്ദേഹം വീണ്ടും ഓസീസിന്റെ മഞ്ഞക്കുപ്പായമണിഞ്ഞത്. ഫീല്‍ഡിങില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ സ്മിത്ത് ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തു.

smith

കളിയുടെ 33ാം ഓവറിലായിരുന്നു സംഭവം. ടോം ലാതമിനെ ജാസണ്‍ ബെറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ സ്മിത്ത് ഒറ്റക്കൈ കൊണ്ടുള്ള ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മുന്നോട്ടു ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് സ്മിത്ത് ക്യാച്ച് കോരിയെടുത്തത്. ഇതിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഓസീസ് തകര്‍പ്പന്‍ ജയത്തോയെ സന്നാഹത്തിനു തുടക്കമിടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇലവന്‍ 46.1 ഓവറില്‍ 215 റണ്‍സിനു പുറത്താവുകയായിരുന്നു. ബേണല്‍ (77), യങ് (60) എന്നിവരാണ് കിവികളെ ഭേദപ്പട്ട സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ 48.2 ഓവറില്‍ ഒമ്പത് വിക്കറ്റിന് ഓസീസ് ലക്ഷ്യത്തിലെത്തി. സ്മിത്ത് 22ഉം വാര്‍ണര്‍ 39ഉം റണ്‍സിന് പുറത്തായി. നായകന്‍ ആരോണ്‍ ഫിഞ്ചാണ് (52) ഓസീസിന്റെ ടോപ്‌സ്‌കോറര്‍.

Story first published: Monday, May 6, 2019, 15:38 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+