Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഓസീസ് സൂക്ഷിച്ചോ... ഇന്ത്യയുടെ ആയുധം അതു തന്നെയാവും!! മുന്നറിയിപ്പുമായി പോണ്ടിങ്

ഇന്ത്യയുടെ ആയുധം അതു തന്നെയാവും, മുന്നറിയിപ്പുമായി പോണ്ടിങ്

ഓവല്‍: ഈ ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടങ്ങളിലൊന്നാണ് ഞായറാഴ്ച ലണ്ടനിലെ ഓവലില്‍ നടക്കാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും മുന്‍ ജേതാക്കളായ ഇന്ത്യയും കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

ഹാട്രിക്ക് ജയം തേടിയാണ് ഓസീസ് ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയാണ് കംഗാരുക്കൂട്ടം കഴിഞ്ഞ മല്‍സരങ്ങളില്‍ തകര്‍ത്തുവിട്ടത്. ഇന്ത്യയാവട്ടെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ ഇറങ്ങുക. മല്‍സരത്തിനു മുന്നോടിയായി ഓസീസ് ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസവും ക്യാപ്റ്റനും ഇപ്പോള്‍ അസിസ്റ്റന്റ് കോച്ചുമായ റിക്കി പോണ്ടിങ്.

ഇന്ത്യയുടെ ആയുധം

ഇന്ത്യയുടെ ആയുധം

ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് ഓസീസിനെ വീഴ്ത്തുകയെന്ന തന്ത്രമായിരിക്കും വിരാട് കോലി പരീക്ഷിക്കുകയെന്ന് പോണ്ടിങ് പറയുന്നു. കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസ് പേസര്‍മാര്‍ ഇതേ തന്ത്രത്തിലൂടെ ഓസീസിനെ വെള്ളം കുടിപ്പിച്ചിരുന്നു.ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഓസീസിനെ എട്ടാമനായ നതാന്‍ കോള്‍ട്ടര്‍ നൈലും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്നാണ് കരകയറ്റിയത്.
ഓസീസിന്റെ വീക്ക്‌നെസ് മനസ്സിലാക്കിയ ഇന്ത്യ ഞായറാഴ്ചത്തെ കളിയില്‍ ഒരു പേസറെ അധികമായി പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ബുംറ അപകടകാരി

ബുംറ അപകടകാരി

ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും അപകടകാരിയെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. ബുംറ മികച്ച ന്യൂബോള്‍ ബൗളറാണെന്നു എല്ലാവര്‍ക്കുമറിയാം. ഓസീസിനെതിരേ ഷോര്‍ട്ട് പിച്ച് പന്തുകളടക്കം എല്ലാം ബുംറയില്‍ നിന്നും പ്രതീക്ഷിക്കാമെന്നു അദ്ദേഹം വിശദമാക്കി.
പേസും ബൗണ്‍സും കൊണ്ട് ഭുവനേശ്വര്‍ കുമാറിനെ പേടിക്കേണ്ടതില്ല. ഹര്‍ദിക് പാണ്ഡ്യയാണ് ഓസീസിനെ കുഴക്കാന്‍ സാധ്യതയുള്ള മറ്റൊരു ബൗളറെന്നും പോണ്ടിങ് പറഞ്ഞു.

ഒരു സ്പിന്നറെ ഒഴിവാക്കിയേക്കും

ഒരു സ്പിന്നറെ ഒഴിവാക്കിയേക്കും

ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഒരു സ്പിന്നറെ ഒഴിവാക്കി പകരമൊരു പേസറെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് പോണ്ടിങ് വ്യക്തമാക്കി. ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തി ഓള്‍റൗണ്ടറായ കേദാര്‍ ജാദവിനെ രണ്ടാം സ്പിന്നറായി പരീക്ഷിക്കുന്നതിനൊപ്പം ഒരു പേസര്‍ കൂടി ഉള്‍പ്പെടുന്ന ടീം കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. ഇത് ഓസീസിനെ സംബന്ധിച്ച് അസ്വസ്ഥയുണ്ടാക്കുന്നതാണ്. വെല്ലുവിളി നേരിടാന്‍ ടീം തയ്യാറായിരിക്കണമെന്നും പോണ്ടിങ് ആവശ്യപ്പെട്ടു.

രണ്ടു പേരുമായി സംസാരിക്കും

രണ്ടു പേരുമായി സംസാരിക്കും

ഓസീസ് താരങ്ങളായ ഉസ്മാന്‍ കവാജയുമായും ഗ്ലെന്‍ മാക്‌സ്വെല്ലുമായും ബൗണ്‍സര്‍ നേരിടുന്ന രീതിയെക്കുറിച്ച് സംസാരിക്കുമെന്ന് പോണ്ടിങ് പറഞ്ഞു. രണ്ടു പേരെയും ബൗണ്‍സറിലൂടെയാണ് കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസ് പുറത്താക്കിയത്.
ഉസ്മാന്‍ വീണ്ടും ബൗണ്‍സറിലൂടെയാണ് ഔട്ടായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതേ തരത്തിലുള്ള പന്തുകള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഉസ്മാനുമായി സംസാരിച്ചിട്ടില്ല. അത്തരം ബൗണ്‍സറുകളെ അതിജീവിക്കാന്‍ പുതിയ വഴി കണ്ടെത്തിയേ തീരൂ. കാരണം സമ്മര്‍ദ്ദത്തിലാക്കുന്ന ഓവറുകള്‍ കളിയിലുടനീളമുണ്ടാവില്ലെന്നും പോണ്ടിങ് വിശദമാക്കി.

Story first published: Saturday, June 8, 2019, 9:59 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+