വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇന്ത്യയോ, ഇംഗ്ലണ്ടോ... പാക് ആരാധകര്‍ ആര്‍ക്കൊപ്പം? ചോദ്യം മുന്‍ നായകന്റേത്, കാരണവുമുണ്ട്

ജൂണ്‍ 30നാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്

By Manu
nasser

മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ സെമി ഫൈനല്‍ ബെര്‍ത്തിനായി പോരാട്ടം മുറുകുകയാണ്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ മാത്രമാണ് ഇതിനകം സെമിയുറപ്പിച്ചു കഴിഞ്ഞ ഏക ടീം. ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് സെമിക്കു തൊട്ടിരികിലുള്ളവര്‍. സെമിയിലെത്തുന്ന നാലാമത്തെ ടീം ആരായിരിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം. ലക്കി ഫോറാവാന്‍ നിരവധി ടീമുകളാണ് മല്‍സരരംഗത്തുള്ളത്.

ലോകകപ്പ്:'ഷെയിം' തന്നെ ഹോപ്പ്... ധോണിക്ക് ജീവന്‍ കൊടുത്തു ഒന്നല്ല, രണ്ടു തവണ!! വീഡിയോ ലോകകപ്പ്:'ഷെയിം' തന്നെ ഹോപ്പ്... ധോണിക്ക് ജീവന്‍ കൊടുത്തു ഒന്നല്ല, രണ്ടു തവണ!! വീഡിയോ

ആതിഥേയരായ ഇംഗ്ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാം സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്‌നം കാണുന്നുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങള്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ജൂണ്‍ 30ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം രണ്ടു ടീമകുള്‍ക്കു നിര്‍ണായകമാണ്. ഒന്ന് ഇംഗ്ലണ്ടാണെങ്കില്‍ രണ്ടാമത്തേത് പാകിസ്താനാണ്.

പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുമോ?

പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുമോ?

പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരായ കളിയില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടേ തീരൂ. ഇംഗ്ലണ്ട് ജയിക്കുകയാണെങ്കില്‍ അത് പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകളെ ബാധിക്കും. നിലവില്‍ എട്ടു പോയിന്റോടെ നാലാംസ്ഥാനത്താണ് ഇംഗ്ലണ്ടെങ്കില്‍ ഒരു പോയിന്റ് മാത്രം പിന്നിലായി പാകിസ്താന്‍ ആറാമതുണ്ട്. ഏഴു പോയിന്റ് തന്നെയുള്ള ബംഗ്ലാദേശാണ് അഞ്ചാമത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തില്‍ പാക് ടീമിന്റെ ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുമോയെന്നു ചോദിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.

ഇംഗ്ലണ്ടിന് രണ്ടും ജയിക്കണം

ഇംഗ്ലണ്ടിന് രണ്ടും ജയിക്കണം

നിലവില്‍ എട്ടു പോയിന്റുമായി നാലാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടിനു സെമിയിലെത്താന്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും വിജയം അനിവാര്യമാണ്. രണ്ടു തുടര്‍ തോല്‍വികളാണ് ഇംഗ്ലണ്ടിന്റെ സെമി സാധ്യത തുലാസിലാക്കിയത്. ശ്രീലങ്കയോട് ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയ ഇംഗ്ലണ്ട് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയോടും പരാജയം സമ്മതിച്ചിരുന്നു.
ഇന്ത്യക്കെതിരായ കടുപ്പമേറിയ മല്‍സരം കഴിഞ്ഞാല്‍ മറ്റു കരുത്തുറ്റ ടീമായ ന്യൂസിലാന്‍ഡിനെയാണ് ഇംഗ്ലണ്ടിനു നേരിടേണ്ടത്.
അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ 12 പോയിന്റുമായി ഇംഗ്ലണ്ട് സെമിയിലേക്കു ടിക്കറ്റെടുക്കും.

പാകിസ്താനും നിര്‍ണായകം

പാകിസ്താനും നിര്‍ണായകം

പാകിസ്താനും അടുത്ത രണ്ടു മല്‍സരങ്ങളിലും ജയം അനിവാര്യമാണ്. അതോടൊപ്പം ഇംഗ്ലണ്ട് ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും വേണം. ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും ഗംഭീര തിരിച്ചുവരവാണ് പാക് ടീം നടത്തിയത്. ദക്ഷിണാഫ്രിക്കയെയും ന്യൂസിലാന്‍ഡിനെയും തുടര്‍ച്ചയായ മല്‍സരങ്ങളില്‍ തകര്‍ത്തുവിട്ട് പാക് പട പ്രതീക്ഷ കാക്കുകയായിരുന്നു. ഇനി അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് പാകിസ്താന്റെ ശേഷിച്ച രണ്ടു കളികള്‍.

Story first published: Thursday, June 27, 2019, 21:40 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X