ലോകകപ്പ്: ഇംഗ്ലീഷ് പരീക്ഷയ്ക്ക് ധോണി റെഡി, ഇനിയുദിക്കുമോ വിന്റേജ് ധോണി?
ബെര്‍മിങ്ഹാം: ലോകകപ്പില്‍ സെമി ഉഫൈനല്‍ ബെര്‍ത്ത് തേടി ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ശ്രദ്ധേ കേന്ദ്രം മുന്‍ നായകന്‍ എംഎസ് ധോണിയാണ്. ഈ ടൂര്‍ണമെന്റില്‍ ധോണിയുടെ ഏറ്റവും മികച്ച പ്രകടനം ഇംഗ്ലണ്ടിനെതിരേ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കരിയറിന്റെ അവസാന കാലത്ത് എത്തിനില്‍ക്കുന്ന അദ്ദേഹത്തിന്റെ അവസാനത്തെ ഏകദിന ലോകകപ്പ് കൂടിയായിരിക്കും ഇത്. അത് രാജകീയ പ്രകടനത്തോടെ തന്നെ ആഘോഷിച്ച് പടിയിറങ്ങാനായിരിക്കും ധോണിയുടെ ശ്രമം.
ഈ ടൂര്‍ണമെന്റില്‍ ധോണിയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സുകള്‍ പലരെയും ചൊടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും അഫ്ഗാനിസ്താനെതിരേ ഇന്ത്യ ജയിച്ച മല്‍സത്തില്‍ മെല്ലെപ്പോക്കിന്റെ പേരില്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ കളിയില്‍ 61 പന്തില്‍ 56 റണ്‍സെടുത്ത് ധോണി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് കളിക്കളത്തില്‍ മറുപടി
തനിക്കു നേരെ എന്തൊക്കെ വിമര്‍ശനങ്ങളുയര്‍ന്നാലും അതിനെതിരേ ധോണി പ്രതികരിക്കാറില്ല. കളിക്കളത്തിലാണ് എല്ലായ്‌പ്പോഴും അദ്ദേഹം വിമര്‍ശകര്‍ക്കു മറുപടി നല്‍കിയിട്ടുള്ളത്. ഈ ലോകകപ്പിലും അതിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അഫ്ഗാനെതിരായ കളിക്കു ശേഷമുള്ള വിമര്‍ശനങ്ങള്‍ക്ക് വിന്‍ഡീസിനെതിരേ ഫിഫ്റ്റി നേടി അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.
എങ്കിലും വിന്‍ഡീസിനെതിരേ പതിയെ തുടങ്ങിയ ധോണി അവസാനത്തെ ഓവറിലാണ് റണ്‍സ് അടിച്ചെടുത്തതെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇവയ്ക്ക് ഇംഗ്ലണ്ടിനെതിരേ അദ്ദേഹം മറുപടി നല്‍കുമോയെന്നാണ് അറിയാനുള്ളത്.

സ്പിന്നിനെതിരേ പതറുന്നു
സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്നുവെന്നാണ് ലോകകപ്പില്‍ ധോണിക്കു നേരെയുള്ള പ്രധാന വിമര്‍ശനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും കഴിയാതെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ധോണിക്കു മുട്ടിടിക്കുകയാണെന്ന് പലരും വിമര്‍ശിച്ചു കഴിഞ്ഞു. നേരത്തേ സ്പിന്നര്‍മാര്‍ക്കെതിരേ അനായാസം കളിച്ചിരുന്ന താരമാണ് അദ്ദേഹം. പക്ഷെ ഇംഗ്ലണ്ടില്‍ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ധോണി വിയര്‍ക്കുന്നതാണ് മുന്‍ മല്‍സരങ്ങളില്‍ കണ്ടത്.
ഇനിയുള്ള മല്‍സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

കോലിയുടെ പിന്തുണ
വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റന്‍ വിരാട് കോലി നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് കോലിയുടെ കരുത്ത്. വിന്‍ഡീസിനെതിരായ ഫിഫ്റ്റിക്കു ശേഷം ധോണിയെ കോലി പ്രശംസിച്ചിരുന്നു. ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ധോണിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കളിക്കളത്തില്‍ ടീമിന് എന്താണ് വേണ്ടതെന്ന് ധോണിക്കറിയാം. അതിന് അനുസരിച്ചാണ് അദ്ദേഹം കളിക്കാറുള്ളത്. എന്താണ് ചെയ്യേണ്ടതെന്ന് ഒരിക്കലും ധോണിക്കു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications