വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതുപോലൊന്ന് കണ്ടിട്ടില്ല, ചിന്തിച്ചിട്ടുമില്ല... പുകഴ്ത്തി കപില്‍, പറഞ്ഞത് ഇവരെക്കുറിച്ച്

പേസര്‍മാരെയാണ് കപില്‍ പ്രശംസ കൊണ്ടു മൂടിയത്

പൂനെ: ഇന്ത്യയുടെ നിലവിലെ പേസ് ബൗളിങ് യൂണിറ്റിനെ വാനോളം പുകഴ്ത്തി മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. കഴിഞ്ഞ നാല്, അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ മാറ്റിക്കഴിഞ്ഞതായും കപില്‍ ചൂണ്ടിക്കാട്ടി.

കോലിയുടെ ഏഴാം ഡബിള്‍... അനുഷ്‌കയുടെ പ്രതികരണം വൈറല്‍, സൂചിപ്പിച്ചത് അതു തന്നെകോലിയുടെ ഏഴാം ഡബിള്‍... അനുഷ്‌കയുടെ പ്രതികരണം വൈറല്‍, സൂചിപ്പിച്ചത് അതു തന്നെ

മൂന്നു ഫോര്‍മാറ്റിലും പേസര്‍മാര്‍ ഗംഭീര പ്രകടനമാണ് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരടങ്ങുന്ന ശക്തമായ പേസ് ബൗളിങ് നിരയാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്.

ഇതുപോലെ മികച്ചത് കണ്ടിട്ടില്ല

ഇതുപോലെ മികച്ചത് കണ്ടിട്ടില്ല

ഇത്രയും മികച്ച പേസ് ബൗളിങ് നിരയെ ഇന്ത്യയില്‍ നമ്മള്‍ മുമ്പ് കണ്ടില്ല. ഇത്രയും മികച്ചൊരു പേസ് നിര നമുക്കുണ്ടാവുമെന്ന് ആരും കരുതിയതുമില്ലെന്നും കപില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല്, അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ത്യന്‍ പേസ് ബൗളിങ് അടിമുടി മാറിയത്. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ മാറ്റിക്കഴിഞ്ഞതായും കപില്‍ വിശദമാക്കി.

ബുംറയുടെ അഭാവം

ബുംറയുടെ അഭാവം

പേസ് ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കാത്തത് അതു നികത്താന്‍ ശേഷിയുള്ള മറ്റു പേസര്‍മാര്‍ ടീമിലുള്ളതു കൊണ്ടാണെന്നും കപില്‍ വ്യക്തമാക്കി. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് കൊയ്ത്ത് നടത്തി മുഹമ്മദ് ഷമി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു.
ഷമിയുടെ പ്രകടനത്തെ കപില്‍ അഭിനന്ദിച്ചു. ഗംഭീരമായാണ് ഷമി ഇന്ത്യക്കു വേണ്ടി പെര്‍ഫോം ചെയ്യുന്നത്. ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ് ഷമിയെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന് നന്ദി

ഐപിഎല്ലിന് നന്ദി

മികച്ച പേസര്‍മാരെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഐപിഎല്ലാണെന്നു കപില്‍ ചൂണ്ടിക്കാട്ടി. മികച്ചൊരു പേസ് നിരയെ വാര്‍ത്തെടുക്കാന്‍ സമയമെടുക്കും. ഇപ്പോള്‍ താരങ്ങള്‍ക്കു തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഐപിഎല്‍ കാരണം നിരവധി ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കളിക്കാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.
കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതിസൂടെ കൂടുതല്‍ താരങ്ങളും ഉയര്‍ന്നുവരും. യുവതാരങ്ങള്‍ക്കു മികവ് തെളിയിക്കാന്‍ അവസരം നല്‍കേണ്ടത് വളരെ പ്രധാനമാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 12, 2019, 13:42 [IST]
Other articles published on Oct 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X