വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, സ്മിത്തോ.. ആരാണ് ബെസ്റ്റ്? ഇന്ത്യന്‍ കോച്ചാവുമോ? ദാദ പറയുന്നത്

നിലവില്‍ ടെസ്റ്റ് റാങ്കിങില്‍ സ്മിത്താണ് ഒന്നാമത്

No to comparing Steve Smith and Virat Kohli: How does it matter? Sourav Ganguly says

കൊല്‍ക്കത്ത: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോര് മുറുകുകയാണ്. സമാപിച്ച ആഷസ് പരമ്പരയിലെ ഗംഭീര പ്രകടനത്തോടെ സ്മിത്ത് കോലിയെ പിന്തള്ളി ഒരു പടി മുന്നിലെത്തുകയും ചെയ്തു. ഐസിയുടെ ടെസ്റ്റ് റാങ്കിങില്‍ കോലിയെ മറികടന്ന് സ്മിത്ത് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

ഒത്തുകളിക്കാന്‍ സമീപിച്ചു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരംഒത്തുകളിക്കാന്‍ സമീപിച്ചു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുമ്പോള്‍ ആരാണ് ഏറ്റവും കേമനെന്നു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി.

താരതമ്യം ചെയ്യരുത്

താരതമ്യം ചെയ്യരുത്

കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുന്നതിന് താന്‍ എതിരാണെന്നു ഗാംഗുലി വ്യക്തമാക്കി. ഉത്തരം അര്‍ഹിക്കാത്ത ചില ചോദ്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കോലിയോ, സ്മിത്തോ കേമനെന്ന ചോദ്യം. ഇതിനെന്ത് ഉത്തരം നല്‍കാനാണ്. പ്രകടനമാണ് ഇവിടെ ഒരു കളിക്കാരന്റെ മികവ് തെളിയിക്കുന്നതെന്നും ഗാംഗുലി വിശദമാക്കി. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു ദാദ.

കോലിയാണ് മികച്ചവന്‍

കോലിയാണ് മികച്ചവന്‍

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കോലിയാണെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. ഇത് തനിക്കു ഏറെ സന്തോഷവും നല്‍കുന്ന കാര്യമാണ്. സ്മിത്ത് എത്ര മികച്ച ബാറ്റ്‌സ്മാനാണെന്ന് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ തെളിയിക്കുന്നു. 26 ടെസ്റ്റ് സെഞ്ച്വറികളെന്നത് അവിശ്വസനീയ റെക്കോര്‍ഡ് തന്നെയാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കോച്ചാവുമോ?

ഇന്ത്യന്‍ കോച്ചാവുമോ?

ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി വരുമോയെന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരു കോച്ചിന്റെ കാലാവധി കഴിയട്ടെ. അതിനു ശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇപ്പോള്‍ തന്നെ താനൊരു കോച്ചാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ടീമിനൊപ്പമുള്ള ആദ്യ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. സീസണില്‍ ടീം നന്നായി പെര്‍ഫോം ചെയ്തതായും ഗാംഗുലി വിശദമാക്കി.

ധോണിയുടെ ഭാവി

ധോണിയുടെ ഭാവി

നിലവില്‍ ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുന്‍ ക്യാപ്റ്റനും ഇകതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. സെലക്ടര്‍മാര്‍ ഈ വിഷയത്തില്‍ എന്താണ് ആലോചിക്കുന്നതെന്നു അറിയില്ല. വിരാട് കോലിയുടെയും മനസ്സില്‍ എന്താണെന്ന് അറിയില്ല. ഇവരാണ് ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ടതെന്നും ദാദ പറഞ്ഞു.

Story first published: Tuesday, September 17, 2019, 11:39 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X