വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് അഞ്ചു വേദികളില്‍ മാത്രം.... കോലിയുടെ നിര്‍ദേശം വിഡ്ഢിത്തം, തുറന്നടിച്ച് അസ്ഹര്‍

റാഞ്ചി ടെസ്റ്റിനു ശേഷമായിരുന്നു കോലി ഇക്കാര്യം പറഞ്ഞത്

ദില്ലി: ഇന്ത്യയിലെ ടെസ്റ്റ് വേദികളെക്കുറിച്ച് നായകന്‍ വിരാട് കോലിയുടെ നിര്‍ദേശത്തിനെതിരേ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്. ഭാവിയില്‍ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വേദികളില്‍ മാത്രം ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന ആവശ്യമാണ് കോലി മുന്നോട്ടു വച്ചത്. ദക്ഷിണാഫ്രിക്കയ്കക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ വമ്പന്‍ ജയം കൊയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

koh azhar

സമീപകാലത്തായി രാജ്യത്തെ പല വേദികളിലായാണ് ഇന്ത്യയുടെ ടെസ്റ്റുകള്‍ നടക്കുന്നത്. എന്നാല്‍ ബിസിസിഐയുടെ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ട വേദികളില്‍ മാത്രമേ ടെസ്റ്റ് നടന്നിരുന്നുള്ളൂ. 2015 മുതലാണ് ടെസ്റ്റ് വേദികളുടെ കാര്യത്തില്‍ റൊട്ടേഷന്‍ രീതി കൊണ്ടുവന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ കാണികള്‍ കുറവായതിനാലാണ് ടെസ്റ്റ് വേദികള്‍ കുറയ്ക്കണമെന്ന് കോലി നിര്‍ദേശിച്ചത്. റാഞ്ചി ടെസ്റ്റില്‍ വെറും 3000 ടിക്കറ്റുകള്‍ മാത്രമേ വിറ്റു പോയിരുന്നുള്ളൂ.

ബംഗ്ലാ കടുവകള്‍, പൂച്ചകളാവില്ല... ടി20യില്‍ ഇന്ത്യ ഭയക്കണം, മുന്നറിയിപ്പുമായി ലക്ഷ്മണ്‍ബംഗ്ലാ കടുവകള്‍, പൂച്ചകളാവില്ല... ടി20യില്‍ ഇന്ത്യ ഭയക്കണം, മുന്നറിയിപ്പുമായി ലക്ഷ്മണ്‍

എന്നാല്‍ കോലിയുടെ നിര്‍ദേശത്തോട് താന്‍ യോജിക്കുന്നില്ലെന്നു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസ്ഹര്‍ വ്യക്തമാക്കി. മറ്റു സംസ്ഥാന അസോസിയേഷനുകള്‍ നിര്‍മിച്ച സ്‌റ്റേഡിയങ്ങള്‍ക്കു അപ്പോള്‍ എന്തു സംഭവിക്കും? അവയെല്ലാം പിന്നെയെന്തിന് നിര്‍മിച്ചു? ടെസ്റ്റ് ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്, എല്ലാവരും അതിനു വേദിയാവണമെന്നും ആഗ്രഹിക്കുന്നു. വെറും ടി20യും ഏകദിനങ്ങളും മാത്രം ഈ വേദികളില്‍ നടത്തിയാല്‍ മതിയോ? രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ക്കും ടെസ്റ്റ് ആസ്വദിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും അസ്ഹര്‍ വിശദമാക്കി.

Story first published: Wednesday, October 23, 2019, 13:21 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X