ലോകകപ്പ്: ഇംഗ്ലണ്ട് സെമി പോലും കാണില്ല... ഇതാണ് കാരണം, കിരീട ഫേവറിറ്റുകളെ പ്രവചിച്ച് അസ്ഹര്‍

ദില്ലി: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മിന്നുന്ന പ്രകടനത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനമാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലെ 10 ടീമുകളില്‍ ഒരു മല്‍സരത്തില്‍ പോലും തോല്‍ക്കാത്ത ഏക ടീമും ഇന്ത്യയാണ്.
കഴിഞ്ഞ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്തുവിട്ട് ഇന്ത്യ സെമി ഫൈനലിന് തൊട്ടരികിലെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് അസ്ഹര്‍.

ഇന്ത്യന്‍ കുതിപ്പ് കിരീടത്തില്‍ അവസാനിക്കും
ഇന്ത്യ തന്നെ ഇത്തവണ ലോകകിരീടമുയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് അസ്ഹര്‍. ജൂലൈ 14ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലിലടക്കം ഇന്ത്യക്കു കടിഞ്ഞാണിടാന്‍ ഒരു ടീമിനും കഴിയില്ല. അത്തരത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം.
ഇന്ത്യയാണ് ഇപ്പോള്‍ സന്തോഷമുള്ള ടീം. ടീമിലെ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ഇന്ത്യ ജേതാക്കളാവാതിരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് സെമിയിലെത്തില്ല
ഈ ടൂര്‍ണമെന്റിനു മുമ്പ് കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീമായിരുന്നു ആതിഥേയരായ ഇംഗ്ലണ്ട്. എന്നാല്‍ ഇപ്പോള്‍ സെമി ഫൈനല്‍ പോലുമെത്തുമോയെന്ന ഭീഷണിയില്‍ നില്‍ക്കുകയാണ് അവര്‍. ഇംഗ്ലണ്ട് ഇത്തവണ സെമിയിലെത്തില്ലെന്നാണ് അസ്ഹറിന്റെ അഭിപ്രായം.
ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. വളരെ മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേത്. പക്ഷെ അവര്‍ പതറുകയാണ്. സെമിയില്‍ പോലും ഇംഗ്ലണ്ടുണ്ടാവുമെന്ന് തോനുന്നില്ല. വലിയ നിരാശ തന്നെയാണ് ഇതെന്നും മുന്‍ നായകന്‍ പറഞ്ഞു.

ഇന്ത്യക്ക് മൂന്നു കളികള്‍
ഇന്ത്യക്ക് ഇനി മൂന്നു മല്‍സരങ്ങളാണ് ടൂര്‍ണമെന്റ്ില്‍ ബാക്കിയുള്ളത്. ജൂണ്‍ 30ന് ഞായറാഴ്ച ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ ജയിച്ചാല്‍ അവസാന രണ്ടു മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റ് വാങ്ങാം.
ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിനു ശേഷം ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായാണ് ഇന്ത്യക്ക് ഏറ്റുമുട്ടാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications