വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൂടുതല്‍ കരുത്തോടെ കപില്‍ ദേവ് ജീവിതത്തിലേക്ക്, ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റ് ചെയ്തിരുന്നു

ദില്ലി: ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ഥനകള്‍ക്കു ഫലം കണ്ടു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും ഇതിഹാസ ഓള്‍റൗണ്ടറമായ കപില്‍ ദേവ് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്നു. ഹൃദയാഘാതത്തിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കപില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.

1

നെഞ്ചുവേദനയും മറ്റു ചില ശാരീരിക അസ്വാസ്ഥ്യങ്ങളും കാരണമായിരുന്നു കപിലിനെ ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിനു ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രികയ്ക്കു ശേഷം മകളോടൊപ്പം ആശുപത്രിയില്‍ നിന്നുള്ള കപിലിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ദേശീയ ടീമിലെ മുന്‍ സഹതാരമായിരുന്ന ചേതന്‍ ശര്‍മയാണ് കപില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കപില്‍ പാജിക്കു ആഞ്ചിയോപ്ലാസ്റ്റി ചെയ്തത് ഡോക്ടര്‍ അതുല്‍ മാതൂറായിരുന്നു. അദ്ദേഹം ഇപ്പോല്‍ സുരക്ഷിതനാണ്, ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. ഡിസ്ചാര്‍ജിന്റെ സമയത്ത് ആശുപത്രിയില്‍ നിന്നുള്ള ചിത്രം എന്ന കുറിപ്പോടെയാണ് ഡോക്ടര്‍ക്കൊപ്പമുള്ള കപിലിന്റെ ഫോട്ടോ ശര്‍മ പങ്കുവച്ചത്.

IPL 2020: പട്ടികയില്‍ അവസാന സ്ഥാനക്കാരയപ്പോള്‍ പോലും ഭയന്നിരുന്നില്ല- കെ എല്‍ രാഹുല്‍IPL 2020: പട്ടികയില്‍ അവസാന സ്ഥാനക്കാരയപ്പോള്‍ പോലും ഭയന്നിരുന്നില്ല- കെ എല്‍ രാഹുല്‍

IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍

യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ക്രിക്കറ്റ് വിദഗ്ധനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കപില്‍. ചെറിയൊരു ബ്രേക്കിനു ശേഷം അദ്ദേഹം ഈ റോളിയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് കപിലിന്റെ സ്ഥാനം. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത് കപിലിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. അന്നു ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 10 വര്‍ഷത്തിലേറെക്കാലം ഇന്ത്യന്‍ കുപ്പായം കപില്‍ അണിഞ്ഞിട്ടുണ്ട്. 1978 ഒക്ടോബര്‍ ഒന്നിന് ക്വെറ്റയില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഏകദിന മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

2

ഇന്ത്യക്കു വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. 3783 റണ്‍സും 253 വിക്കറ്റുകളും കപില്‍ സ്വന്തമാക്കി. 1983ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ വീഴ്ത്തി ലോകകപ്പ് ഏറ്റുവാങ്ങിയതാണ് കപിലിന്റെ കരിയറിലെ ഏറ്റവുമ മഹത്തായ നിമിഷം. 1994ലാണ് കപില്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1999ലായിരുന്നു കപില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുത്തത്. പക്ഷെ ഈ റോളില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

Story first published: Sunday, October 25, 2020, 15:33 [IST]
Other articles published on Oct 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X