വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദ്രാവിഡയുഗം, മുഖ്യ കോച്ചായി ദ്രാവിഡിനെ നിയമിച്ചു

ന്യൂസിലാന്‍ഡിനെതിരേയാണ് ആദ്യ പരമ്പര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്മയവുമായ രാഹുല്‍ ദ്രാവിഡ് തന്നെ. ബിസിസിഐ ഇക്കാര്യം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ദ്രാവിഡ് പുതിയ കോച്ചായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് ബിസിസിഐ ഇതു ഔദ്യോഗികമായി തന്നെ ലോകത്തെ അറിയിച്ചിരിക്കുകയാണ്. ബിസിസിഐ തങ്ങളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സുലക്ഷണ നായിക്ക്, ആര്‍പി സിങ് എന്നിവരുള്‍പ്പെട്ട ഉപദേശക സമിതി ഐകകണ്‌ഠേനയാണ് ദ്രാവിഡിനെ പുരുഷ ടീമിന്റെ കോച്ചായി തിരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡിനെരായ അടുതത് പരമ്പരയില്‍ അദ്ദേഹമായിരിക്കും ടീമിനെ പരിശീലിപ്പിക്കുകയെന്ന് ബിസിസിഐ അറിയിച്ചു.

 ശാസ്ത്രിക്കും സംഘത്തിനും നന്ദി

ശാസ്ത്രിക്കും സംഘത്തിനും നന്ദി

കഴിഞ്ഞ മാസം 26നാണ് മുഖ്യ കോച്ചിന്റെ സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഐസിസിയുടെ ടി20 ലോകകപ്പോടെ കരാര്‍ അവസാനിക്കുന്ന രവി ശാസ്ത്രിക്കു പകരമാണ് പുതിയ കോച്ചിനു വേണ്ടിയുള്ള നീക്കമാരംഭിച്ചത്. രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവരെ വിജയകരമായ പ്രവര്‍ത്തനത്തിനു ബോര്‍ഡ് അഭിനന്ദിക്കുന്നു. ശാസ്ത്രിക്കു കീഴില്‍ ഇന്ത്യന്‍ ടീം ധീരവും നിര്‍ഭയവുമായ സമീപനം സ്വീകരിക്കുകയും നാട്ടിലും പുറത്തുമുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നാമതെത്തിയ ഇന്ത്യ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുകയും ചെയ്തു.
2018-19ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യത്തെ ഏഷ്യന്‍ ടീമായി ഇന്ത്യ മാറി. 2020-21ല്‍ ഇന്ത്യ ഈ വിജയം ആവര്‍ത്തിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡില്‍ അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പര വിജയിച്ച ആദ്യ ടീമായി മാറാനും ഇന്ത്യക്കു കഴിഞ്ഞു. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ നാട്ടില്‍ കളിച്ച ഏഴു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ വിജയിച്ചുവെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

 സ്വാഗതം ചെയ്ത് ഗാംഗുലി

സ്വാഗതം ചെയ്ത് ഗാംഗുലി

ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി രാഹുല്‍ ദ്രാവിഡിനെ സ്വാഗതം ചെയ്യുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഗാംഗുലി പറഞ്ഞു. ഗംഭീര പ്ലെയിങ് കരിയറായിരുന്നു രാഹുലിന്റേത്, ഗെയിം കണ്ട എക്കാലത്തെയും മഹാനായ ഇതിഹാസങ്ങളില്‍ ഒരാളുമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയെയും (എന്‍സിഎ) അദ്ദേഹം മികച്ച രീതിയില്‍ സേവിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രയത്‌നമാണ് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന നിരവധി യുവപ്രതിഭകളെ വളര്‍ത്തിയെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് ഇത്തവണ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വിശദമാക്കി.

 വലിയ ബഹുമതിയെന്നു ദ്രാവിഡ്

വലിയ ബഹുമതിയെന്നു ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി നിയമിക്കപ്പെട്ടത് വലിയ ബഹുമതിയാണന്നു രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു. പുതിയ റോളിലെ വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്. രവി ശാസ്ത്രിക്കു കീഴില്‍ ടീം നന്നായി പെര്‍ഫോം ചെയ്തു. ഇതേ രീതിയില്‍ ടീമിനൊപ്പം മുന്നോട്ടു പോവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേര്‍ക്കുമൊപ്പവും എന്‍സിഎ, അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം എന്നിവയുടെ ഭാഗമായിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ ദിവസവും മെച്ചപ്പെടണമെന്നുള്ള ആഗ്രഹവും പാഷനും അവര്‍ക്കുണ്ടെന്നു എനിക്കറിയാം. അടുത്ത രണ്ടു വര്‍ഷത്തിനിടെ ചില വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുകയാണ്. ഞങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നതിനു വേണ്ടി താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായി ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. ശാസ്ത്രിയുടെ കീഴിലുള്ള പരിശീലക സംഘം ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നതിനാലാണ് ദ്രാവിഡിനു താല്‍ക്കാലിക ചുമതല നല്‍കിയത്. ശിഖര്‍ ധവാനായിരുന്നു ലങ്കയില്‍ ഇന്ത്യയെ ടി20, ഏകദിന പരമ്പരകളില്‍ നയിച്ചത്. ഏകദിന പരമ്പര ഇന്ത്യ ജയിച്ചപ്പോള്‍ ടി20 പരമ്പര ലങ്കയ്ക്കായിരുന്നു.

Story first published: Wednesday, November 3, 2021, 22:35 [IST]
Other articles published on Nov 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X