വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എതിരാളികളുടെ ഉറക്കം കെടുത്താന്‍ വീണ്ടും എബിഡി... ടി20 ലോകകപ്പ് കളിക്കും!! ഉറപ്പ് കോച്ചിന്റേത്

ഓസ്ട്രലിയയാണ് ടി20 ലോകകപ്പിനു വേദിയാവുന്നത്

AB De Villiers Could Play T20 World Cup 2020 | Oneindia Malayalam

ജൊഹാനസ്‌ബെര്‍ഗ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന, എന്നാല്‍ ദക്ഷിണാഫ്രിക്കയൊഴികെയുള്ള ടീമുകളുടെ ഉറക്കം കെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു.

ടീം ഇന്ത്യക്ക് അഗ്നിപരീക്ഷ... രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കും, ഒന്ന് ഓസീസ്, പിന്നെ ഇംഗ്ലണ്ട്ടീം ഇന്ത്യക്ക് അഗ്നിപരീക്ഷ... രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കും, ഒന്ന് ഓസീസ്, പിന്നെ ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും എബിഡിയുടെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചറാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എബിഡി ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിധ്യം കൂടിയാണ്.

ടി20 ലോകകപ്പില്‍ കളിക്കും

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എബിഡി കളിക്കുമെന്ന് ബൗച്ചര്‍ വ്യക്തമാക്കി. സ്വയം പിന്‍മാറിയില്ലെങ്കില്‍ തീര്‍ച്ചയായും ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ എബിഡിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ടി20 ലോകകപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി എബിഡി നേരത്തേ ത്‌ന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കളിക്കാനും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് ഇതു പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

അപ്രതീക്ഷിത വിരമിക്കല്‍

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ, ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയായിരുന്നു 2018 മേയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനൊപ്പം ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ പ്രായവും അനുകൂലമായി നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.

അന്തിമ തീരുമാനം

എബിഡി ലോകകപ്പ് ടീമില്‍ ഉണ്ടാവണമെന്നാണ് താനുള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹവുമായി സംസാരിച്ച ശേഷമായിരിക്കും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയെന്നു ബൗച്ചര്‍ വ്യക്തമാക്കി. മാധ്യമങ്ങളമായും പുറത്തുള്ളവരുമായുമെല്ലാം മടങ്ങിവരവിനെക്കുറിച്ച് എബിഡി ചര്‍ച്ചകള്‍ നടത്തുന്നതായി അറിഞ്ഞു. എന്നാല്‍ താനുമായി ഇതേക്കുറിച്ചു ചര്‍ച്ച നടത്തിയിട്ടില്ല. എബിഡിയുമായി ഇതേക്കുറിച്ച് താന്‍ ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിക്കുകയെന്നു അധികം വൈകാതെ തന്നെ നമുക്ക് കാണാം. ലോകകപ്പിനു പോവുമ്പോള്‍ മികച്ച കളിക്കാരെല്ലാം ടീമില്‍ വേണമെന്നു കോച്ചായി സ്ഥാനമേറ്റെടുത്ത ആദ്യ ദിനം തന്നെ താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളതെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോം

മികച്ച ഫോമില്‍ തുടരുന്നതിനൊപ്പം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇറങ്ങണമെന്ന് എബിഡി ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നു ബൗച്ചര്‍ വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് കളിക്കാന്‍ തയ്യാറാണെന്ന് എബിഡി അറിയിക്കേണ്ടത് പ്രധാനമാണ്. ടീമിനെ സംബന്ധിച്ച് ഏറ്റവും മികച്ചയാള്‍ എബിഡിയാണെങ്കില്‍ അദ്ദേഹം ടീമില്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ഈഗോയോ മറ്റൊന്നുമില്ല. ഏറ്റവു മികച്ച ടീമിനെ അയച്ച് ലോകകപ്പ് നേടുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും ബൗച്ചര്‍ വിശദമാക്കി.

ഐപിഎല്ലില്‍ കളിക്കും

മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് എബിഡി. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി തന്നെയാണ് ഇത്തവണയും അദ്ദേഹം കളിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിക്കികയാണെങ്കില്‍ ദേശീയ ടീമിലേക്കുള്ള എബിഡിയുടെ തിരിച്ചുവരവ് എളുപ്പമാവും.

Story first published: Monday, February 17, 2020, 12:16 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X