എന്തുകൊണ്ട് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന് വേദിയാകുന്നില്ല? വെളിപ്പെടുത്തി മുന്‍ ബിസിസിഐ അംഗങ്ങള്‍
മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നേട്ടം കൊയ്ത് ടീമുകളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തവണയടക്കം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. നാല് തവണ കിരീടം ഉയര്‍ത്താനും ഇന്ത്യക്ക് സാധിച്ചെങ്കിലും അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യ ഇതുവരെ വേദിയായിട്ടില്ല. 1988ല്‍ ആരംഭിച്ച അണ്ടര്‍ 19 ലോകകപ്പ് ലാഭകരമല്ലാത്തതിനാലാണ് ഇന്ത്യയില്‍ വേദിയാകാത്തതെന്ന തരത്തില്‍ ബിസിസിഐയ്്‌ക്കെതിരേ ആരോപണം ഉയരവെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബിസിസിഐ വൃത്തങ്ങള്‍.
ലാഭകരമല്ലാത്തതിനാലല്ല ബിസിസിഐ അണ്ടര്‍ 19 ക്രിക്കറ്റിനെ പരിഗണിക്കാത്തത്. അണ്ടര്‍ 19 ക്രിക്കറ്റ് എവിടെ നടത്തണമെന്നത് ഐസിസിയുടെ തീരുമാനമാണ്. ഇന്ത്യയേക്കാള്‍ കൂടുതല്‍ ജൂനിയര്‍ ക്രിക്കറ്റിന് സ്വീകാര്യത ലഭിക്കുന്നിടത്താണ് അവര്‍ മത്സരം വെക്കാന്‍ ആഗ്രഹിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യയില്‍ കാണികളുണ്ടാവാന്‍ സാധ്യത കുറവായതിനാലാണ് ബിസിസിഐയും ഇതിനായി രംഗത്തെത്താത്തത്.

വരുമാനം നോക്കി മാത്രമല്ല ബിസിസിഐ തീരുമാനമെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന് ഇത്രയും പണം മുടക്കേണ്ട ആവശ്യമില്ല മുന്‍ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരിയും മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ചന്‍ ഷായും പറഞ്ഞു. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications