വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാക്വിബില്ലെങ്കിലും ഇന്ത്യക്ക് എളുപ്പമല്ല, പരമ്പര ആര്‍ക്ക്? ലക്ഷ്മണിന്റെ പ്രവചനം

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ടി20 പരമ്പര

laxman

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആവേശമടങ്ങിയതിനു പിന്നാലെ ടീം ഇന്ത്യ അടുത്ത മിഷന് തയ്യാറെടുക്കുകയാണ്. അയല്‍ക്കാരായ ബംഗ്ലാദേശിനെതിരേയുള്ള ടി20, ടെസ്റ്റ് പരമ്പരകളാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ടി20 പരമ്പരയിലെ ആദ്യത്തെ കളി ഞായറാഴ്ട ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അരങ്ങേറും.

പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയില്‍, അറിയണം ഇക്കാര്യങ്ങള്‍പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയില്‍, അറിയണം ഇക്കാര്യങ്ങള്‍

വിലക്ക് നേരിട്ട സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനില്ലാതെയാണ് ബംഗ്ലാ ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ടി20 പരമ്പരയില്‍ ആരു വിജയിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍.

ബംഗ്ലാദേശിന് മികച്ച അവസരം

ബംഗ്ലാദേശിന് മികച്ച അവസരം

ഷാക്വിബ് ടീമിന്റെ ഭാഗമല്ലെങ്കിലും വളരെ അനുഭവസമ്പത്തുള്ള സംഘമാണ് ഇത്തവണ ബംഗ്ലാദേശിനൊപ്പം ഇന്ത്യയിലെത്തിയിരിക്കുന്നതെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ടീമിലെ എല്ലാ താരങ്ങളും മോശമല്ലാത്ത ഫോമിലാണ്.
ഇന്ത്യയില്‍ വച്ച് ഇന്ത്യയെ കീഴടക്കാന്‍ ബംഗ്ലാദേശിനു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഈ ടി20 പരമ്പര. ശക്തമായ ബാറ്റിങ് ലൈനപ്പാണ് സന്ദര്‍ശകര്‍ക്കുള്ളത്. എന്നാല്‍ ഫാസ്റ്റ് ബൗളിങ് നിരയ്ക്കു അനുഭവസമ്പത്ത് കുറവായതിനാല്‍ മുസ്തഫിസുര്‍ റഹ്മാനായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദമെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

പരമ്പര 2-1ന് ഇന്ത്യക്ക്

പരമ്പര 2-1ന് ഇന്ത്യക്ക്

ബംഗ്ലാദേശില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെങ്കിലും ടി20 പരമ്പര ഇന്ത്യ 2-1ന് നേടുമെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ബാറ്റിങ് നിര മികച്ച ഫോമിലാണെന്നത് പരമ്പരയില്‍ ഇന്ത്യക്കു ഗുണം ചെയ്യും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ലോകേഷ് രഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കൊര്‍ക്കൊപ്പം യുവതാരങ്ങളും തങ്ങള്‍ക്കു ലഭിച്ച അവസരം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കും. ബാറ്റിങ് കരുത്ത് തന്നെയായിരിക്കും ടി20 പരമ്പര ഇന്ത്യക്കു നേടിത്തരുകയെന്നും ലക്ഷ്മണ്‍ വിശദമാക്കി.

ആദ്യ മല്‍സരം ദില്ലിയില്‍

ആദ്യ മല്‍സരം ദില്ലിയില്‍

ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യത്തെ ടി20 മല്‍സരം അരങ്ങേറുന്നത്. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. രണ്ടാം ടി20 ഏഴിന് രാജ്‌കോട്ടിലും മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 10ന് നാഗ്പൂരിലും നടക്കും.
നവംബര്‍ 14, 22 തിയ്യതികളിലാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു കളികള്‍ ആരംഭിക്കുന്നത്. 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മല്‍സരം ഡേ-നൈറ്റ് ടെസ്റ്റായിരിക്കും.

Story first published: Friday, November 1, 2019, 10:46 [IST]
Other articles published on Nov 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X