വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച ടെസ്റ്റ് ഇലവനില്‍ കോലിയില്ല! സര്‍പ്രൈസ് ക്യാപ്റ്റനും, തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം

ബ്രാഗ് ഹോഗാണ് നിലവിലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത്

hogg

സിഡ്‌നി: നിലവില്‍ മല്‍സരംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഞെട്ടിക്കുന്ന ചില സര്‍പ്രൈസുകളാണ് ഹോഗിന്റെ ഇലവനിലുള്ളത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ലോക റാങ്കിങിലെ രണ്ടാമനുമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തഴയപ്പെട്ടുവെന്നതാണ്.

സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്

പ്രസാദിനെ 'കുടഞ്ഞ്' ഗംഭീറും ശ്രീകാന്തും... ആ തീരുമാനം ഞെട്ടിച്ചെന്ന് ഗംഭീര്‍, പ്രതികരിച്ച് പ്രസാദ്‌പ്രസാദിനെ 'കുടഞ്ഞ്' ഗംഭീറും ശ്രീകാന്തും... ആ തീരുമാനം ഞെട്ടിച്ചെന്ന് ഗംഭീര്‍, പ്രതികരിച്ച് പ്രസാദ്‌

കോലിക്കു പകരം പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷനും ഏകദിന ക്യാപ്റ്റനുമായ ബാബര്‍ ആസമിനെയാണ് ഹോഗ് ഇലവനിലുള്‍പ്പെടുത്തിയത് കോലിയെ താന്‍ ഒഴിവാക്കാനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

എന്തു കൊണ്ട് ബാബര്‍?

എന്തു കൊണ്ട് ബാബര്‍?

സമീപകാലത്ത് ടെസ്റ്റില്‍ നടത്തിയ മികച്ച പ്രകടനമാണ് ബാബറിനെ താന്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് ഹോഗിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ബ്രിസ്ബണ്‍ ടെസ്റ്റില്‍ താരം സെഞ്ച്വറി നേടിയിരുന്നു. ഒരു വിദേശ താരത്തിന് ഈ വിക്കറ്റില്‍ കളിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തന്റെ കഴിവ് തെളിയിച്ചാണ് ബാബര്‍ സെഞ്ച്വറി നേടിയത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് താനെന്നു ബാബര്‍ അന്നു അടിവരയിടുകയും ചെയ്തതായി ഹോഗ് വിശദമാക്കി.

കോലിയെ തഴയാന്‍ കാരണം

കോലിയെ തഴയാന്‍ കാരണം

വിരാട് കോലിയെ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള കാരണവും തന്റെ യൂട്യൂബ് ചാനലില്‍ ഹോഗ് വ്യക്കമാക്കുന്നുണ്ട്. അവസാനമായി കളിച്ച നാലു ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ മോശം ബാറ്റിങ് പ്രകടനമാണ് ഇതിനു കാരണമെന്നാണ് ഹോഗ് പറയുന്നത്.
വിരാട് കോലി എന്തു കൊണ്ട് ഇലവനില്‍ ഇല്ലെന്ന് എല്ലാവരും ചോദിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനത്തെ 15 ടെസ്റ്റ് ഇന്നിങ്‌സുകള്‍ നോക്കൂ, വെറും നാലു തവണയാണ് 31 റണ്‍സിന് മുകളില്‍ കോലി നേടിയത്. അതുകൊണ്ടാണ് കോലിയെ ഇലവനില്‍ നിന്നും ഒഴിവാക്കിയതെന്നും ഹോഗ് വിശദീകരിക്കുന്നു.

സര്‍പ്രൈസ് ക്യാപ്റ്റന്‍

സര്‍പ്രൈസ് ക്യാപ്റ്റന്‍

അടുത്തിടെ ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ടീം ക്യാപറ്റനായി നിയോഗിക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കിനെയാണ് ഹോഗ് തന്റെ ഇലവന്റെ നായകനാക്കിയിരിക്കുന്നത്. നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള മറ്റു പലരമുണ്ടായിട്ടും ഡികോക്കിനെ എന്തു കൊണ്ട് ഹോഗ് ക്യാപ്റ്റനാക്കിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.
ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ- മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഹോഗിന്റെ ഇലവനു വേണ്ടിയും ഓപ്പണ്‍ ചെയ്യുക. പേസര്‍ മുഹമ്മദ് ഷമിയാണ് ഇലവനിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ഹോഗിന്റെ ടെസ്റ്റ് ഇലവന്‍

ഹോഗിന്റെ ടെസ്റ്റ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ (ഇന്ത്യ), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ബാബര്‍ ആസം (പാകിസ്താന്‍), അജിങ്ക്യ രഹാനെ (ഇന്ത്യ), ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍- ദക്ഷിണാഫ്രിക്ക), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), മുഹമ്മദ് ഷമി (ഇന്ത്യ), നീല്‍ വാഗ്നര്‍ (ന്യൂസിലാന്‍ഡ്), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ).

Story first published: Saturday, May 23, 2020, 14:37 [IST]
Other articles published on May 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X