Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ 'ബിഗ് ത്രീ' ആരൊക്കെ- തുറന്ന് പറഞ്ഞ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലെ മുന്‍നിരക്കാരാനാണ് മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള വോണ്‍ നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററിനായി യുഎഇയിലുണ്ട്. ഇപ്പോഴിതാ സ്‌പോര്‍ട്‌സ് കീഡയുമായി നടത്തിയ അഭിമുഖത്തില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നും ബിഗ് ത്രീയെന്ന് വിശേഷിപ്പിക്കാവുന്ന ആരൊക്കെയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഷെയ്ന്‍ വോണ്‍.

'എന്റെ കാലഘട്ടത്തില്‍ രണ്ട് പേര്‍വേറിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. അത് സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഇരുവരും എന്റെ കാലഘട്ടത്തിലെയും ക്രിക്കറ്റിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ എന്നെ ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നത് നിങ്ങള്‍ക്ക് അറിയാമല്ലോ. മിക്ക ദിവസങ്ങളിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ചില ദിവസങ്ങള്‍ ഞാന്‍ ഇവരെ പുറത്താക്കിയിട്ടുമുണ്ട്'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.

ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് സെഞ്ച്വറി എന്ന റെക്കോഡുകള്‍ സച്ചിന്റെ പേരില്‍ തിരുത്തപ്പെടാതെ തുടരുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടിയിട്ടുള്ള ഏക താരമാണ് ബ്രയാന്‍ ലാറ. ഇരുവരും ബൗളര്‍മാരുടെ അന്തകന്മാരായിരുന്നു. ഷെയ്ന്‍ വോണുമായി നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം മികച്ച പ്രകടനം സച്ചിനും ലാറയും കാഴ്ചവെച്ചിട്ടുണ്ട്. ഷെയ്ന്‍ വോണിന്റെ തുടക്ക സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പല തവണ അദ്ദേഹത്തെ ഗാലറിക്ക് പുറത്തേക്ക് പറത്തിയത് ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിമിഷങ്ങളാണ്.

shanewarne

ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരവും അവിസ്മരണീയവുമാക്കിയ ബിഗ് ത്രീ ആരൊക്കെയാണെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു. 'ക്രിക്കറ്റിലെ ബിഗ് ത്രീയെന്ന് എന്നെയും സച്ചിനെയും ലാറയേയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് പേരുമാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും. 20 വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ഈ സമയത്തെ ആളുകള്‍ നന്നായി ആസ്വദിച്ചുവെന്നാണ് കരുതുന്നത്. ഞങ്ങളുടെ പോരാട്ടങ്ങള്‍ ആരാധകരെ വളരെ അധികം ആവേശം കൊള്ളിച്ചിട്ടുണ്ട്'-വോണ്‍ പറഞ്ഞു. വോണിന്റെ മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചില്ലെന്നതാണ് കൗതുകകരം. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയുമായി തനിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത നേരത്തെ വോണ്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയക്കുവേണ്ടി 145 ടെസ്റ്റില്‍ നിന്നായി 3154 റണ്‍സും 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്നായി 1018 റണ്‍സും 293 വിക്കറ്റും ഷെയ്ന്‍ വോണ്‍ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഷെയ്ന്‍ വോണ്‍. 55 ഐപിഎല്ലില്‍ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, October 23, 2020, 9:16 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+