ഐപിഎല്‍ 2019: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അതൊരു മലയാളി താരം!! വോണിന്റെ പ്രവചനം

ജയ്പൂര്‍: ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ ടീമുകള്‍ അവസാനവട്ട പടയൊരുക്കത്തിലാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് കിരീടം നിലനിര്‍ത്താനുറച്ച് ഇറങ്ങുമ്പോള്‍ മറ്റ് ഏഴു ടീമുകളും കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ചാംപ്യന്‍മാരായപ്പോള്‍ ടീമിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. അന്ന് സിഎസ്‌കെയെ തകര്‍ത്താണ് വോണിന്റെ രാജസ്ഥാന്‍ അപ്രതീക്ഷിത ജേതാക്കളായത്.
ആദ്യ മൂന്നു സീസണുകളിലും ടീമിനൊപ്പമുണ്ടായിരുന്ന അദ്ദേഹം ഈ സീസണില്‍ രാജസ്ഥാന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. ഇത്തവണത്തെ ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ പ്രവചിച്ചിരിക്കുകയാണ് വോണ്‍.

സഞ്ജുവാകും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്
രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണായിരിക്കും വരാനിരിക്കുന്ന ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റെന്ന് വോണ്‍ പ്രവചിച്ചു. ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിനെയും അവര്‍ ലേലത്തില്‍ ടീമിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 81 മല്‍സങ്ങളില്‍ കളിച്ചിട്ടുള്ള സഞ്ജു 2000ന് അടുത്ത് റണ്‍സും നേടിയിട്ടുണ്ട്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് താരം ഐപിഎല്ലിലെത്തിയത്. പക്ഷെ കെകെആറിനായി ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. 2013ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു രണ്ടു സീസണുകളില്‍ അവര്‍ക്കായി കളിച്ചു. രാജസ്ഥാനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ ശ്രദ്ധേയനാക്കിയത്. 2016ല്‍ രാജസ്ഥാന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായതോടെ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കു മാറുകയായിരുന്നു.

ഒരു സെഞ്ച്വറിയും നേടി
ഐപിഎല്‍ കരിയറില്‍ ഒരു സെഞ്ച്വറിയും സഞ്ജു തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. 63 പന്തില്‍ 102 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
എന്നാല്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായി വിശേഷിപ്പിക്കപ്പെടുന്നത് ഇതല്ല. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 45 പന്തില്‍ പുറത്താവാതെ 92 റണ്‍സെടുത്തതാണ് സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ്. 10 കൂറ്റന്‍ സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കളിയില്‍ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സഞ്ജു തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

പ്രതീക്ഷയോടെ രാജസ്ഥാന്‍
രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞുള്ള രാജസ്ഥാന്റെ തിരിച്ചുവരവ് അത്ര മികച്ചതായിരുന്നില്ല. അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ കഴിഞ്ഞ സീസണില്‍ ഇറങ്ങിയ രാജസ്ഥാന്‍ പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനത്തിന് തയ്യാറെടുക്കുകയാണ് അവര്‍.
വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ നഷ്ടമായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തുന്നത് രാജസ്ഥാന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 25ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് ഈ സീസണില്‍ രാജസ്ഥാന്റെ ആദ്യ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications