ലോകകപ്പ്: വോണിന്റെ പ്രവചനം... ഇത് വെറുംവാക്കല്ല, കിരീടം അവരല്ലാതെ മറ്റാരും നേടില്ല!!
സിഡ്‌നി: മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനെക്കുറിച്ച് പല പ്രവചനങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. പല മുന്‍ കളിക്കാരും ഇത്തവണത്തെ ചാംപ്യന്‍മാരെ പ്രവചിച്ചു കഴിഞ്ഞു. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരാണ് ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍. ഇക്കൂട്ടത്തില്‍ ഇംഗ്ലണ്ടിനെയാണ് ഏറ്റവുമധികം പേര്‍ വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായിട്ടുള്ള മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ഇപ്പോള്‍ ലോകകപ്പ് വിജയികളെ പ്രവചിച്ചിരിക്കുകയാണ്. മറ്റുള്ളവരെപ്പോലെയല്ല മറിച്ച് താന്‍ പറയുന്ന ടീം ഉറപ്പായിട്ടും ജേതാക്കളാവുമെന്നാണ് വോണ്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയ തന്നെ
തന്റെ ടീമായ ഓസ്‌ട്രേലിയ തന്നെ ലോകകപ്പുയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് വോണ്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓസീസിന്റെ പ്രകടനം ശരാശരിയായിരുന്നു. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് ഓസീസ് അടിമുടി മാറിക്കഴിഞ്ഞു. നഷ്ടപ്പെട്ട ആത്മവിശ്വാസം ഓസീസ് തിരിച്ചു പിടിച്ചിരിക്കുന്നു.
മുന്‍ ഓസീസ് ടീമുകളെപ്പോലെ എവിടെ ലോകകപ്പ് നടന്നാലും തങ്ങള്‍ തന്നെ നേടുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നതായും വോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഇംഗ്ലണ്ടും
ഈ ലോകകപ്പിലെ ഫേവറിറ്റുകളെന്ന് പറയാവുന്ന ടീമുകള്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ്. കാരണം സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് ഇരുടീമുകളും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകകപ്പിന്റെ ചരിത്രം നോക്കിയാല്‍ എല്ലാ കാലത്തും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ഓസീസ്. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ചാംപ്യന്‍മാരായി. അതിനു മുമ്പുള്ള ആറു ലോകകപ്പുകളില്‍ നാലിലും ഓസീസ് കിരീടം നേടി. വലിയ ടൂര്‍ണമെന്റുകള്‍ ഓസീസ് ഏറെ ആസ്വദിച്ചാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ഈ ലോകകപ്പിലും ഓസീസ് അതേ പ്രകടനം തന്നെ കാഴ്ചവയ്ക്കും. ആറാം ലോക കിരീടവുമായി ഓസീസ് നാട്ടിലേക്കു മടങ്ങുമെന്നും ഉറപ്പുണ്ടെന്ന് വോണ്‍ കൂട്ടിച്ചേര്‍ത്തു.

സ്മിത്ത് നിര്‍ണായക താരം
ലോകകപ്പില്‍ ഓസീസിന്റെ നിര്‍ണായക താരം മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തായിരിക്കുമെന്ന് വോണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു ചോദിച്ചാല്‍ കോലി, ഡിവില്ലിയേഴ്‌സ്, വാര്‍ണര്‍, വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം സ്മിത്തുമുണ്ടാവും. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാര്‍ ഓസീസ് ടീമിലാണെന്നാണ് ഇതു തെളിയിക്കുന്നത്. വിലക്ക് കാരണം ഇരുവരെയും ഒരു വര്‍ഷത്തേക്ക് നഷ്ടമായത് ഓസ്‌ട്രേലിയക്കു കനത്ത തിരിച്ചടി തന്നെയാണെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications