ലോകകപ്പ്: സൂപ്പര്‍ ത്രീയെ തിരഞ്ഞെടുത്ത് മാര്‍ക്ക് വോ, കോലി അകത്ത്, ഓസീസ് സൂപ്പര്‍ താരം പുറത്ത്!!
ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മെയ് 30നു ഇംഗ്ലണ്ടില്‍ തുടക്കമാവുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കന്നിയങ്കം. ബാറ്റിങിനെ ഏറെ തുണയ്ക്കുമെന്നു കരുതപ്പെട്ടുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ റണ്‍മഴ തന്നെ കണ്ടേക്കാമെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍. അതു കൊണ്ടു തന്നെ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കായി ഇറങ്ങുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാര്‍ വലിയ പ്രതീക്ഷയിലാണ്.
ലോകകപ്പിലെ ഏറ്റവും മികച്ച മൂന്നു ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറായ മാര്‍ക്ക് വോ. ഓസീസിന് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോയുടെ സഹോദരന്‍ കൂടിയാണ് മാര്‍ക്ക്.

മൂന്നു കേമന്‍മാര്‍, സമിത്ത് ഇല്ല
ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പറായ ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ എന്നിവരെയാണ് മാര്‍ക്ക് വോ മികച്ച മൂന്നു ബാറ്റ്‌സ്മാന്‍മാരായി തിരഞ്ഞെടുത്തത്.
എന്നാല്‍ ഓസീസിന്റെ മുന്‍ നായകനും മുന്‍നിര ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ വോ ഒഴിവാക്കുകയായിരുന്നു. മൂന്നു താരങ്ങളെയും താന്‍ പരിഗണിക്കാനുള്ള കാരണവും വോ വിശദീകരിക്കുന്നുണ്ട്.

കോലി നമ്പര്‍ വണ്‍
തന്റെ ടോപ്പ് ത്രീയിലെ നമ്പര്‍ വണ്‍ താരം കോലിയാണെന്ന് വോ വ്യക്തമാക്കി. കരിയറിലെ മൂന്നാമത്തെ ലോകകപ്പിലാണ് കോലി കളിക്കാനൊരുങ്ങുന്നതെങ്കിലും ഇതാദ്യമായാണ് താരം ഏകദിന ലോകകപ്പില്‍ ടീമിനെ നയിക്കുന്നത്.
തന്റെ ടോപ്പ് ത്രീയിലെ രണ്ടാമനായാണ് ബട്‌ലറെ വോ തിരഞ്ഞെടുത്തത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ ബട്‌ലര്‍. പാകിസ്താനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ താരം 50 പന്തില്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.

സ്മിത്ത് വേണ്ട, വാര്‍ണര്‍ മതി
മികച്ച മൂന്നാമത്തെ താരമായി രണ്ടു പേരാണ് തന്റെ പരിഗണനയിലുണ്ടായിരുന്നതെന്നു വോ പറഞ്ഞു. ഓസീസിസിന്റെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയും പരിഗണിച്ചിരുന്നു. രണ്ടു പേരും നല്ല ഫോമിലാണ്. എങ്കിലും വാര്‍ണര്‍ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുകയെന്നു വോ വ്യക്തമാക്കി.
ഒരു വര്‍ഷത്തെ വിലക്കിനു ശേഷം അടുത്തിടെയാണ് വാര്‍ണറും സ്മിത്തും ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ നിന്നും 682 റണ്‍സോടെ വാര്‍ണര്‍ റണ്‍ വേട്ടയില്‍ ഒന്നാമതെത്തിയിരുന്നു. സ്മിത്താവട്ടെ ഓസീസിന്റെ കഴിഞ്ഞ നാല് അനൗദ്യോഗിക സന്നാഹ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. 278 റണ്‍സ് താരം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications