പന്ത് ചുരണ്ടല്‍: ആസൂത്രണം ചെയ്തത് സ്മിത്തോ, വാര്‍ണറോ? ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍!!
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണറായ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ വിലക്കുകയും ചെയ്തിരുന്നു. സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് വിലക്കിയത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അന്നത്തെ സംഭവത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ബാന്‍ക്രോഫ്റ്റ്.

പിന്നില്‍ വാര്‍ണര്‍
വാര്‍ണറാണ് പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ യഥാര്‍ഥ സൂത്രധാരനെന്നു ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തി. നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തിലും വാര്‍ണറാണ് എല്ലാം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കകുയാണ് ബാന്‍ക്രോഫ്റ്റും.
ഓസീസ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യമാണ് അന്നു അങ്ങനെയൊരു കൃത്രിമ കാണിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. താരത്തിന്റെ കരിയറിലെ എട്ടാമത്തെ ടെസ്റ്റ് കൂടിയായിരുന്നു കേപ്ടൗണിലേത്.

വാര്‍ണര്‍ ആവശ്യപ്പെട്ടു
പന്തിന്റെ രൂപത്തില്‍ ചെറിയ മാറ്റം വരുത്താന്‍ അന്നു തന്നോട് ആവശ്യപ്പെട്ടത് വാര്‍ണറാണെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. മല്‍സരം ഓസ്‌ട്രേലിയയില്‍ നിന്നു കൈവിട്ടുപോവുമെന്ന ഘട്ടത്തിലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നു എന്താണ് താന്‍ ചെയ്യുന്നതെന്ന് കൃത്യമായി ധാരണയില്ലായിരുന്നു. ഒരു തുടക്കക്കാരനായിരുന്ന തനിക്കു ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ അന്നു അങ്ങനെ ചെയ്തതെന്നും ബാന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.

കുറ്റം ഏറ്റെടുത്തു
തെറ്റാണ് അന്നു ചെയ്തതെന്നു ബോധ്യമായതോടെയാണ് അന്നത്തെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നു ബാന്‍ക്രോഫ്റ്റ് പറഞ്ഞു. പന്ത് ചുരണ്ടല്‍ ആസൂത്രണം ചെയ്തതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. അന്നു ചെയ്ത കാര്യത്തിന്റെ ഉത്തരവാദിത്വം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നും താരം വ്യക്തമാക്കി.
സംഭവത്തില്‍ താന്‍ ഇരയല്ല. വേണമെങ്കില്‍ വാര്‍ണര്‍ നിര്‍ദേശിച്ചപ്പോള്‍ തനിക്കു നിരസിക്കാമായിരുന്നു. എന്നാല്‍ അതു ചെയ്യാമെന്നേറ്റ് വലിയ തെറ്റ് തന്നെയാണ് ചെയ്തതെന്നും ബാന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications