വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങും വോയും പറഞ്ഞത് തെറ്റ്... ലോകകപ്പ് ഫേവറിറ്റുകള്‍ അവരല്ല, ഗില്‍ക്രിസ്റ്റിന്റെ പ്രവചനം ഇങ്ങനെ

മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
combo

സിഡ്‌നി: മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പില്‍ ആരാവും കപ്പുയര്‍ത്തുകയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. പല മുന്‍ താരങ്ങളും ലോകകപ്പില്‍ തങ്ങളുടെ ഫേവറിറ്റുകളെ വെളിപ്പെടുത്തിക്കഴിഞ്ഞു. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കാണ് ഭൂരിഭാഗം പേരുടെയും വോട്ട്. ഇന്ത്യയാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു ടീം.

ലോകകപ്പ്: ഇവര്‍ അന്തകര്‍, വീക്ക്‌നെസ് വിക്കറ്റ് കൊയ്ത്ത്... ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കളയും!! ലോകകപ്പ്: ഇവര്‍ അന്തകര്‍, വീക്ക്‌നെസ് വിക്കറ്റ് കൊയ്ത്ത്... ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കളയും!!

ഓസ്‌ട്രേലിയക്കൊപ്പം നേരത്തേ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ആദം ഗില്‍ക്രിസ്റ്റും തന്റെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഓസ്‌ട്രേലിയ നേടും

ഓസ്‌ട്രേലിയ നേടും

ഓസ്‌ട്രേലിയ തന്നെ ഇത്തവണയും ലോക ചാംപ്യന്‍മാരാവുമെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. വളരെ ശക്തമായ ടീമാണ് ഓസീസിനുള്ളത്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.
11 ലോകകപ്പുകളില്‍ അഞ്ചിലും ഓസീസ് ജേതാക്കളായി. മറ്റൊരു ലോകകപ്പ് കൂടി ഓസീസ് നേടാതിരിക്കാന്‍ മറ്റൊരു കാരണവും താന്‍ കാണുന്നില്ലെന്നും ഗില്ലി ഒരു പ്രൊമോഷണല്‍ ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

സ്മിത്തിന്റെയും വാര്‍ണറുടെയും വരവ്

സ്മിത്തിന്റെയും വാര്‍ണറുടെയും വരവ്

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിത് ഓസീസിന്റെ കരുത്ത് വര്‍ധിപ്പിച്ചതായി ഗില്ലി ചൂണ്ടിക്കാട്ടി. സ്മിത്തും വാര്‍ണറും കൂടി ചേരുന്നതോടെ ഓസീസ് കംപ്ലീറ്റ് ടീമായി മാറി. ആരെയും പരാജയപ്പെടുത്താനുള്ള ശേഷി ഇപ്പോള്‍ അവര്‍ക്കുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കണ്ട ഓസ്‌ട്രേലിയയല്ല ഇപ്പോള്‍ ലോകകപ്പില്‍ ഇറങ്ങുന്ന ഓസീസ്. അതു തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റെന്നും സൂപ്പര്‍ താരം വിശദമാക്കി.

ഇംഗ്ലണ്ട് മികച്ച ടീം

ഇംഗ്ലണ്ട് മികച്ച ടീം

നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ നായകരായ സ്റ്റീവ് വോയും റിക്കി പോണ്ടിങും കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തത് ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെയായിരുന്നു. ഗില്ലിക്കും ഇംഗ്ലീഷ് ടീമിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്.
നിലവില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. അവരെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുള്ളത്. വളരെ ശക്തമായ, സന്തുലിതമായ ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് ഇറക്കുന്നതെന്നും ഗില്ലി പറഞ്ഞു.

Story first published: Wednesday, May 22, 2019, 16:25 [IST]
Other articles published on May 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X