വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നും രണ്ടും തവണയല്ല, ആറു വട്ടം!! കോലിക്ക് എന്നിട്ടും പുല്ലുവിലയെന്നു സ്റ്റീവ് വോ

സാംപയ്ക്കു വേണ്ടത്ര ബഹുമാനം കോലി നല്‍കുന്നില്ലെന്ന് മുന്‍ നായകന്‍

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോ. ഓസീസിന്റെ യുവ സ്പിന്നര്‍ ആദം സാംപയ്‌ക്കെതിരേ കോലിയുടെ സമീപനം ശരിയല്ലെന്നും താരത്തിനു വേണ്ടത്ര ബഹുമാനം അദ്ദേഹം നല്‍കുന്നില്ലെന്നും വോ ചൂണ്ടിക്കാട്ടി. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കോലിയെ പുറത്താക്കിയത് സാംപയായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയ ഇന്ത്യന്‍ നായകനെ തൊട്ടടുത്ത പന്തില്‍ തന്നെ സാംപ റിട്ടേണ്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.

സാംപയുടെ സ്ഥിരം ഇര

ഏകദിനം, ടി20 എന്നിവയിലായി അഞ്ചാം തവണയാണ് സാംപ കോലിയെ പുറത്താക്കിയിട്ടുള്ളത്. താരം ഏറ്റവും തവണ ഔട്ടാക്കിയ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ തലപ്പത്തും കോലിയാണ്. ഇത്രയും തവണ പുറത്താക്കിയിട്ടും സാംപയെ വില കുറച്ച് കോലി കാണുന്നത് ശരിയല്ലെന്നു വോ അഭിപ്രായപ്പെട്ടു. സാംപയ്ക്കു വേണ്ടത്ര ബഹുമാനം കൊടുക്കാത്തതിന്റെ ഫലമാണ് മുംബൈയില്‍ കോലിക്കു ലഭിച്ചതെന്നും വോ തുറന്നടിച്ചു.

മത്സരത്തിന് തൊട്ടു മുൻപ്

ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് സാംപയെ കോലി പുകഴ്ത്തി സംസാരിച്ചിരുന്നു. 2019 -ലെ കഴിഞ്ഞ പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ ടീമില്‍ ഏറ്റവുമധികം ആത്മവിശ്വാസമുണ്ടായിരുന്ന ബൗളര്‍ സാംപയായിരുന്നു. ബൗണ്ടറികള്‍ വഴങ്ങിയപ്പോഴും തൊട്ടടുത്ത പന്തില്‍ ബാറ്റ്‌സ്മാനെതിരേ ശക്തമായ തിരിച്ചുവരവ് താരം നടത്തിയിരുന്നു. ഒരു റിസ്റ്റ് സ്പിന്നറെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇതെന്നും കോലി പറഞ്ഞിരുന്നു.

അടിപതറുന്നു

വെള്ളിയാഴ്ച്ച രാജ്കോട്ടിലും ആദം സാംപയുടെ പന്തിലാണ് വിരാട് കോലി തിരിച്ചുകയറിയത്. സെഞ്ച്വറി ലക്ഷ്യമാക്കി ബാറ്റു വീശിയ ഇന്ത്യൻ നായകനെ സാംപ ഒരിക്കൽക്കൂടി കറക്കിവീഴ്ത്തി.ആധുനിക ക്രിക്കറ്റിൽ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി തുടരുമ്പോഴും കോലിക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ് ഓസീസ് സ്പിന്നര്‍ ആദം സാംബ. പല സ്പിന്നര്‍മാരെയും അനായാസമായി നേരിടുന്ന കോലിക്ക് പക്ഷേ സാംബയ്ക്ക് മുന്നില്‍ അടിപതറുന്നു.

പട്ടികയിൽ സാംപയും

രാജ്‌കോട്ട് ഏകദിനത്തില്‍ ഉള്‍പ്പെടെ ഇത് ഏഴാം തവണയാണ് കോലിയെ സാംബ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്താക്കുന്നത്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 100ന് മുകളിലാണ് കോലിയുടെ സ്‌ട്രൈക്കറേറ്റെങ്കിലും സാംബയ്ക്ക് മുന്നില്‍ ഇന്ത്യൻ നായകന് വീണ്ടും വീണ്ടും പിഴയ്ക്കുന്നു. നിലവിലെ താരങ്ങളില്‍ കോലിയെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന റെക്കോഡില്‍ ശ്രീലങ്കയുടെ തിസാര പെരേരയ്ക്കും ന്യൂസീലന്‍ഡിന്റെ ടിം സൗത്തിക്കുമൊപ്പം സാംബയും ഇപ്പോഴുണ്ട്.

മുന്നിൽ ഇദ്ദേഹം

ഇതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസ് താരം രവി രാംപോളിന്റെ പേരിലാണ്. ആറ് തവണയാണ് രാംപോളിന് മുന്നില്‍ കോലി കീഴടങ്ങിയത്.

രണ്ടാം ഏകദിനത്തിൽ 76 പന്തിൽ 78 റൺസ് വിരാട് കോലി കുറിക്കുകയുണ്ടായി. ആറു ബൗണ്ടറികളാണ് കോലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. സ്ട്രൈക്ക് റേറ്റ് 102.63. മത്സരത്തിൽ മൂന്നാം നമ്പറിലായിരുന്നു കോലിയുടെ വരവ്.

മടക്ക ടിക്കറ്റ്

റിഷഭ് പന്തിന്റെ ഒഴിവിൽ അഞ്ചാം നമ്പറിൽ കെഎൽ രാഹുലും ഇറങ്ങി.44 ആം ഓവറിൽ കളിയുടെ വേഗം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് കോലിക്ക് വിക്കറ്റ് നഷ്ടമാവുന്നത്. സാംപയെ ലോങ് ഓണിന് മുകളിലൂടെ സിക്സ് പറത്താൻ ശ്രമിച്ചതായിരുന്നു കോലി. ഷോട്ട് ഏറെക്കുറെ വിജയകരമായിത്തന്നെ ഇന്ത്യൻ നായകൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ അതിർത്തി കാത്ത മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ഇടപെടൽ കോലിയുടെ ഇന്നിങ്സിന് തിരശ്ശീല വീഴ്ത്തി.

രാഹുലും തിളങ്ങി

എന്തായാലും 36 റൺസിന്റെ ജയമാണ് രാജ്കോട്ടിൽ ടീം ഇന്ത്യ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയ്ക്ക് സമനിലയിലുമായി. ആദ്യം ബാറ്റുകൊണ്ടും പിന്നീട് ഗ്ലൌസുകൊണ്ടും തിളങ്ങിയ കെഎൽ രാഹുലാണ് രണ്ടാം ഏകദിനത്തിൽ മാൻ ഓഫ് ദി മാച്ച് പട്ടം കരസ്ഥമാക്കിയത്. രാഹുലിന്റെ ചടുലമാർന്ന ഇന്നിങ്സ് ഇന്ത്യൻ സ്കോർബോർഡിന്റെ നെടുംതൂണായി. 52 പന്തിൽ 80 റൺസാണ് താരം അടിച്ചെടുത്തത്. മൂന്നു സിക്സും ആറു ഫോറും ഇതിൽ ഉൾപ്പെടും.

Story first published: Saturday, January 18, 2020, 11:08 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X