വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്ത്യയുടെ പരിശീലകനാവാന്‍ തന്നെ സമീപിച്ചിരുന്നു, എന്നാല്‍ നിരസിച്ചു'- റിക്കി പോണ്ടിങ്

സിഡ്‌നി: ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ഒഴിയുകയും പിന്നീട് രാഹുല്‍ ദ്രാവിഡ് ആ സ്ഥാനത്തേക്കെത്തുകയും ചെയ്തു. പരിശീലകസ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് രവി ശാസ്ത്രി അറിയിച്ചതുമുതല്‍ പുതിയ പരിശീലകനായി ബിസിസി ഐ അന്വേഷണം ആരംഭിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ പേര് തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ആദ്യം അദ്ദേഹം ആ ഓഫര്‍ നിരസിക്കുകയാണ് ചെയ്തത്.

പിന്നീട് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധ പ്രകാരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ സ്ഥാനമൊഴിഞ്ഞ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായത്. രവി ശാസ്ത്രിക്ക് പകരക്കാരനായി പലരേയും ബിസിസി അന്വേഷിച്ചെങ്കിലും പ്രമുഖരെല്ലാം മറ്റ് ജോലിത്തിരിക്കായതിനാല്‍ വരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകനാവാന്‍ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ജോലിത്തിരക്കുകാരണം ആവിശ്യം നിരസിക്കുകയും ചെയ്‌തെന്നാണ് പോണ്ടിങ് വെളിപ്പെടുത്തിയിരിക്കുന്നത്.

'ഇന്ത്യയുടെ പരിശീലകനായാല്‍ വര്‍ഷത്തിലെ 300 ദിവസവും ഇന്ത്യയില്‍ കഴിയേണ്ടി വരും. ഐപിഎല്ലിനിടെ ഇന്ത്യയുടെ പരിശീലകനാവുന്നതിനുവേണ്ടി ചിലര്‍ സമീപിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്രയും സമയം മാറ്റിവെക്കാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇന്ത്യയുടെ പരിശീലകനായാല്‍ ഐപിഎല്‍ പരിശീലകനാവാന്‍ സാധിക്കില്ല.ചാനല്‍ സെവനിലും തുടരാനാവില്ല. അതിനാല്‍ എന്റെ ബുദ്ധിമുട്ടുകള്‍ അപ്പോള്‍ത്തന്നെ അവരോട് പറഞ്ഞു. ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എന്നെ പരിഗണിച്ചതില്‍ വളരെ സന്തോഷം.എന്നാല്‍ അത്തരമൊരു സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടായിരുന്നു'-പോണ്ടിങ് പറഞ്ഞു.

rickyponting

മുന്‍ ഓസീസ് ഇതിഹാസ നായകനാണ് റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് കിരീടങ്ങളടക്കം സമ്മാനിച്ച പോണ്ടിങ് നിലവില്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ്. 2020ല്‍ ഡല്‍ഹിയെ ഫൈനലിലെത്തിച്ച പോണ്ടിങ് ഇക്കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലുമെത്തിച്ചിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ പരിശീലകനായാല്‍ കുറച്ച് മാസങ്ങള്‍ മാത്രം ഇന്ത്യയില്‍ കഴിഞ്ഞാല്‍ മതി. അതേ സമയം ഇന്ത്യന്‍ ടീം പരിശീലകനായാല്‍ വര്‍ഷത്തിലെ 90 ശതമാനം ദിവസങ്ങളും ഇന്ത്യയില്‍ കഴിയേണ്ടതായി വരും.

കൂടാതെ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം വലിയ ടൂര്‍ണമെന്റുകളില്‍ ഉപദേഷ്ടാവായി പോണ്ടിങ് പോവാറുണ്ട്. ഇന്ത്യയുടെ പരിശീലകനായാല്‍ അതും സാധിക്കാതെ വരും. ഈ വരുന്ന ആഷസ് ടെസ്റ്റിന് ശേഷം ജസ്റ്റിന്‍ ലാംഗര്‍ ഓസ്‌ട്രേലിയയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞേക്കും. പകരക്കാരനായി റിക്കി പോണ്ടിങ് ഓസീസ് മുഖ്യ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

IPL 2022: ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തും? കോലി ഉറപ്പ്, മറ്റ് മൂന്നുപേര്‍ ആരൊക്കെയാവും?IPL 2022: ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തും? കോലി ഉറപ്പ്, മറ്റ് മൂന്നുപേര്‍ ആരൊക്കെയാവും?

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായത് അത്ഭുതപ്പെടുത്തിയെന്നും പോണ്ടിങ് പറഞ്ഞു. 'രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായത് ശരിക്കും അത്ഭുതപ്പെടുത്തി.അണ്ടര്‍ 19 ക്രിക്കറ്റ് പരിശീലകനായപ്പോഴുള്ള കാര്യങ്ങളെക്കുറിച്ച് ദ്രാവിഡ് ഒരുപാട് സംസാരിച്ചിരുന്നു.കുടുംബത്തെയും കുഞ്ഞ് മക്കളെയും ഉപേക്ഷിച്ചാണ് ദ്രാവിഡ് ഈ ഉത്തരവാദിത്തത്തിലേക്ക് എത്തിയത്. ഇന്ത്യക്ക് ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനാണ് ദ്രാവിഡ്'-പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് അലമാരയിലെത്തിക്കുകയെന്നതാണ് പരിശീലകനെന്ന നിലയിലെ ദ്രാവിഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. രോഹിത് ശര്‍മയെന്ന പുതിയ ടി20 നായകനും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. വിരാട് കോലി-രവി ശാസ്ത്രി കൂട്ടുകെട്ട് ഇന്ത്യയെ ഉന്നതങ്ങളിലേക്കെത്തിച്ചെങ്കിലും ഐസിസി കിരീടം മാത്രം അകന്നുനിന്നു. ഇതിന് പരിഹാരം കാണാന്‍ ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിന് സാധിക്കുമോയെന്ന് കണ്ടറിയാം. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പര കളിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

Story first published: Thursday, November 18, 2021, 20:02 [IST]
Other articles published on Nov 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X