Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഓസ്‌ട്രേലിയ നേടില്ല, ഇന്ത്യക്കുമില്ല!! ഇത്തവണ അവര്‍ക്ക്, പോണ്ടിങിന്റെ പ്രവചനം

ലോകകപ്പ് പ്രവചനവുമായി റിക്കി പോണ്ടിങ്

സിഡ്‌നി: വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവചനങ്ങള്‍ തുടരുകയാണ്. ലോകകപ്പില്‍ ആരു ജേതാക്കളാവുമെന്നതു സംബന്ധിച്ച് പല മുന്‍ താരങ്ങളും പ്രവചനങ്ങള്‍ നടത്തിയിരുന്നു. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെക്കൂടാതെ ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ എന്നീ മൂന്നു ടീമുകള്‍ക്കാണ് ഭൂരിഭാഗം പേരും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

ഓസീസിനൊപ്പം മൂന്നു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങും ലോകകപ്പിനെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കല്ല, ഇംഗ്ലണ്ടിന്

ഓസ്‌ട്രേലിയക്കല്ല, ഇംഗ്ലണ്ടിന്

ഓസ്‌ട്രേലിയ ഇത്തവണ ലോകകപ്പ് നിലനിര്‍ത്തില്ലെന്നാണ് പോണ്ടിങിന്റെ പ്രവചനം. ഇംഗ്ലണ്ടായിരിക്കും പുതിയ ലോക ചാംപ്യന്‍മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലണ്ട് തന്നെ വിജയിക്കുമെന്ന് പറയാന്‍ രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അവര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്തേത് ടൂര്‍ണമെന്റ് അവരുടെ നാട്ടിലാണ്. അതു തീര്‍ച്ചയായും ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാണെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

രണ്ടു ടീമിന് കൂടി സാധ്യത

രണ്ടു ടീമിന് കൂടി സാധ്യത

ഇംഗ്ലണ്ടിനു ലോകകപ്പ് നേടുക എളുപ്പമാവില്ല. ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ നേരിടേണ്ടിവരും. പാകിസ്താനെയും ലോകകപ്പില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയും എഴുതിത്തള്ളാനാവില്ല.
ഈ ലോകകപ്പ് വളരെ ഓപ്പണായിരിക്കുമെന്നാണ് തോന്നുന്നത്. ഇംഗ്ലണ്ട് തന്നെയാണ് കിരീട ഫേവറിറ്റഫുകളെങ്കിലും അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ചില ശക്തരായ ടീമുകള്‍ കൂടി ടൂര്‍ണമെന്റിലുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ഗിന്നസ് റെക്കോര്‍ഡിന് അവകാശി

ഗിന്നസ് റെക്കോര്‍ഡിന് അവകാശി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന പോണ്ടിങ് ഒരു ഗിന്നസ് റെക്കോര്‍ഡിനും അവകാശിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഒന്നിലേറെ ലോകകപ്പ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2003, 07 എന്നിങ്ങനെ തുടര്‍ച്ചയായി രണ്ടു തവണ പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് ലോക ചാംപ്യന്‍മാരായിട്ടുണ്ട്.
1975, 79 വര്‍ഷങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനു ലോകകപ്പ് നേടിക്കൊടുത്ത ക്ലൈവ് ലോയ്ഡിനൊപ്പമാണ് പോണ്ടിങ് റെക്കോര്‍ഡ് പങ്കിടുന്നത്.

Story first published: Monday, May 20, 2019, 17:24 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+