വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റം ഇന്ത്യക്കെതിരേ, ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ബാരി ജര്‍മന്‍ ഓര്‍മയായി

19 ടെസ്റ്റുകളില്‍ താരം കളിച്ചിട്ടുണ്ട്

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ബാരി ജര്‍മന്‍ അന്തരിച്ചു. അസുഖബാധിതനായിരുന്ന അദ്ദേഹം 84ാം വയസ്സിലാണ് ലോകത്തോടു വിട പറഞ്ഞത്. ഓസ്‌ട്രേലിയയുടെ 33ാമാത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയാണ് ബാരി. 1959 മുതല്‍ 69 വരെ 19 ടെസ്റ്റുകളില്‍ അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ താരമായിരുന്ന ബാരി 13 സീസണുകളിലായി 191 മല്‍സരങ്ങളില്‍ ഇറങ്ങി.

1

1959ല്‍ കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കെതിരേയായിരുന്നു ബാരിയുടെ അരങ്ങേറ്റം. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. വാലി ഗ്രൗട്ടിനായിരുന്നു ഓസീസ് പ്രഥമ പരിഗണന നല്‍കിയത്. പലപ്പോഴും ഗ്രൗട്ടിന്റെ റിസര്‍വ്വായാണ് ബാരി ടീമിന്റെ ഭാഗമായത്. ആറു പരമ്പരകളിലായി 27 ടെസ്റ്റുകളില്‍ അദ്ദേഹത്തിന് റിസര്‍വ്വ് താരമായി ഒതുങ്ങേണ്ടി വന്നു. 59ലെ അരങ്ങേറ്റത്തിനു ശേഷം ബാരി തന്റെ രണ്ടാമത്തെ ടെസ്റ്റ് കളിച്ചത് 1962ലായിരുന്നു.

1967-68ല്‍ ഇന്ത്യ ഓസീസ് പര്യടനം നടത്തിയപ്പോഴാണ് ബാരി ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയത്. ഇതേ സീസണില്‍ ഓസീസ് ആഷസിനായി ഇംഗ്ലണ്ടിലെത്തിയപ്പോഴും വിക്കറ്റ് കാത്തത് അദ്ദേഹമായിരുന്നു. പരിക്കിനെ തുടര്‍ന്നു ആഷസ് പരമ്പരയിലെ ഹെഡിങ്‌ലേ ടെസ്റ്റില്‍ ക്യാപ്റ്റന്‍ ബില്‍ ലോറിക്കു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ടീമിനെ നയിച്ചത് ബാരിയായിരുന്നു.

സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ബാരി കരിയറിലെ 19ാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ചത്. റോഡ് മാര്‍ഷിന്റെ വരവോടെ ബാരിയുടെ ടീമിലെ വഴിയടയുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ 14.81 ശരാശരിയില്‍ 400 റണ്‍സാണ് ബാരി നേടിയത്. 50 ക്യാച്ചുകളും നാലു സ്റ്റംപിങുകളും നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് ബാരി നടത്തിയിട്ടുള്ളത്. 22.73 ശരാശരിയില്‍ 5615 റണ്‍സെടുത്തിട്ടുള്ള അദ്ദേഹം 431 ക്യാച്ചുകളെടുക്കുകയും 129 സ്റ്റംപിങ് നടത്തുകയും ചെയ്തിട്ടുണ്ട്. അക്കാലത്തെ റെക്കോര്‍ഡ് പ്രകടനം കൂടിയായിരുന്നു ഇത്. വിരമിച്ച ശേഷം ബാരി ഐസിസിയുടെ മാച്ച് റഫറിയായിരുന്നു. 2001 വരെ 25 ടെസ്റ്റുകളിലും 28 ഏകദിനങ്ങളിലും അദ്ദേഹം ഈ റോള്‍ വഹിക്കുകയും ചെയ്തു.

Story first published: Saturday, July 18, 2020, 12:31 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X