Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ കളിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മൈക്കിള്‍ ക്ലാര്‍ക്ക്

സിഡ്‌നി: തന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയ മുന്‍ കളിക്കാര്‍ക്കും കോച്ചിനും രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. വിമര്‍ശനങ്ങളുണ്ടായപ്പോള്‍ മൗനം പാലിച്ച ക്ലാര്‍ക്ക് വ്യാഴാഴ്ചയാണ് മറുപടിയുമായി രംഗത്തെത്തിയത്. മുന്‍ കോച്ച് ബുക്കാനന്‍, കളിക്കാരായ സൈമണ്ട്‌സ്, മാത്യു ഹെയ്ഡന്‍ എന്നവര്‍ക്കെതിരെയായിരുന്നു ക്ലാര്‍ക്കിന്റെ പ്രതികരണം.

ആഷസ് സീരിസിലെ മോശം പ്രകടനത്തിനെതിരെയായിരുന്ന ക്ലാര്‍ക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍, വിമര്‍ശിച്ചവര്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് ക്ലാര്‍ക്ക് തിരിച്ചടിച്ചു. ആന്‍ഡ്രു സൈമണ്ട്‌സ് തന്റെ ക്യാപ്റ്റന്‍സിക്കെതിരെ ടിവി ചാനലില്‍ വിമര്‍ശിച്ചു. എന്നാല്‍, ആരാണ് സൈമണ്ട്‌സ്, സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാതെ മദ്യപിച്ചുനടന്നയാളാണെന്ന് സൈമണ്ട്‌സെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

michael-clarke

സൈമണ്ട്‌സും ക്ലാര്‍ക്കും ഓസ്‌ട്രേലിയന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. സൈമണ്ട്‌സ് അമിത മദ്യപാനവും അച്ചടക്ക ലംഘനവുമായി ടീമില്‍ നിന്നും പുറത്തായപ്പോള്‍ ക്ലാര്‍ക്ക് പിന്നീട് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായി. ഇതിനുശേഷം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍ തട്ടുകയായിരുന്നു.

ഗ്രൗണ്ടിലുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു മാത്യു ഹെയ്ഡന്‍ ക്ലാര്‍ക്കിനെ വിമര്‍ശിച്ചത്. എന്നാല്‍, 12 വര്‍ഷം രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ഗ്രീന്‍ കാപ്പിന്റെ വില ശരിക്കുമറിയാമെന്ന് ക്ലാര്‍ക്ക് പറഞ്ഞു. മുന്‍ കോച്ച് ബുക്കാനനെതിരെയായിരുന്നു ക്ലാര്‍ക്കിന്റെ രൂക്ഷമായ പ്രതികരണം. രാജ്യത്തിന് വേണ്ടി ഒരിക്കല്‍പ്പോലും കളിച്ചിട്ടില്ലാത്ത ബുക്കാനന് കോച്ചിങ്ങും അറിയില്ലെന്ന് ക്ലാര്‍ക്ക് വിമര്‍ശിച്ചു. തന്റെ പട്ടി അതിലും തന്നായി പരിശീലിപ്പിക്കുമെന്നും ക്ലാര്‍ക്ക് പരിഹസിച്ചു.

Story first published: Friday, November 20, 2015, 8:59 [IST]
Other articles published on Nov 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+