Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലെ മികച്ച അഞ്ച് ബൗളര്‍മാരെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മഗ്രാത്ത്- ഒരു ഇന്ത്യന്‍ താരം പോലുമില്ല

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായിരുന്നു ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. മികച്ച സ്വിങും പേസും കൈമുതലായുള്ള മഗ്രാത്ത് ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. 1993-2007 കാലഘട്ടത്തില്‍ ഓസീസിന്റെ വജ്രായുധമായിരുന്ന മഗ്രാത്ത് 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റും 2 ടി20യില്‍ നിന്ന് 5 വിക്കറ്റുമാണ് മഗ്രാത്ത് നേടിയിട്ടുള്ളത്. ഇപ്പോഴിതാ ഏകദിനത്തിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മഗ്രാത്ത്.

ആദ്യം പാകിസ്താന്‍ ഇതിഹാസ ബൗളര്‍ വസിം അക്രത്തിന്റെ പേരാണ് മഗ്രാത്ത് പറഞ്ഞത്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്വിങ് ബൗളര്‍മാരിലൊരാളാണ് അക്രം. മുന്‍ പാകിസ്താന്‍ നായകന്‍ കൂടിയായ വസിം അക്രം ഏകദിനത്തില്‍ 502 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. ഏകദിനത്തില്‍ പാകിസ്താനുവേണ്ടി കൂടുതല്‍ വിക്കറ്റെന്ന നേട്ടം ഇപ്പോഴും വസിം അക്രത്തിന്റേ പേരിലാണ്. 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും വീഴ്ത്തിയ അദ്ദേഹം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് മഗ്രാത്തിന്റെ പട്ടികയിലെ രണ്ടാമന്‍. സ്പിന്‍ ബൗളിങ്ങില്‍ മായാജാലം കാട്ടിയ മുരളീധരന്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലെ മുന്‍നിരക്കാരനാണ്. 350 ഏകദിനം ശ്രീലങ്കയ്ക്കായി കളിച്ച അദ്ദേഹം 534 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 10 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയ അദ്ദേഹത്തിന്റെ മികച്ച പ്രകടനം 30 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് മുരളീധരന്റെ പേരിലാണ്. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

glennmcgrath

മൂന്നാമനായി ഓസ്‌ട്രേലിയയിലെ സഹതാരമായിരുന്ന ബ്രയറ്റ് ലീയെയാണ് മഗ്രാത്ത് തിരഞ്ഞെടുത്തത്. തന്റെ ബൗളിങ് ആക്ഷന്‍ കൊണ്ടും വേഗം കൊണ്ടും ആരാധകരുടെ മനം കവര്‍ന്ന ബ്രയറ്റ് ലീ ഒരു കാലഘട്ടത്തില്‍ ഏറ്റവും മികച്ച പേസ് ബൗളറായിരുന്നു. 221 ഏകദിനത്തില്‍ നിന്ന് 380 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 9 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റും 25 ടി20യില്‍ നിന്ന് 28 വിക്കറ്റും ബ്രയറ്റ് ലീയുടെ പേരിലുണ്ട്.

മുന്‍ ശ്രീലങ്കന്‍ പേസര്‍ ചാമിന്ദ വാസാണ് മഗ്രാത്തിന്റെ നാലാമന്‍. മീഡിയം പേസില്‍ സ്വിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ചാമിന്ദ നാസ് 322 ഏകദിനത്തില്‍ നിന്ന് 400 വിക്കറ്റാണ് വീഴ്ത്തിയത്. നാല് തവണ 5 വിക്കറ്റ് പ്രകടനവും നടത്തി. 111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റും 6 ടി20യില്‍ നിന്ന് 6 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളാക്കാണ് മഗ്രാത്തിന്റെ അഞ്ചാമന്‍. 303 ഏകദിനത്തില്‍ നിന്ന് 393 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 108 ടെസ്റ്റില്‍ നിന്ന് 421 വിക്കറ്റും 12 ടി20യില്‍ നിന്ന് 15 വിക്കറ്റും പൊള്ളോക്ക് നേടിയിട്ടുണ്ട്.

Story first published: Friday, December 4, 2020, 9:11 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+