വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജിന്റെ മടങ്ങിവരവ് എളുപ്പല്ല- കാരണങ്ങള്‍ ഒന്നിലേറെ, ബിസിസിഐ നോ പറഞ്ഞേക്കും

പഞ്ചാബിനു വേണ്ടി കളിക്കാനാണ് താരത്തിന്റെ ശ്രമം

ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിരമിക്കല്‍ പിന്‍വലിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. വിരമിക്കല്‍ പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കാനും അവരുടെ ഉപദേശകനാവാനും ആഗ്രഹമുണ്ടെന്ന് യുവി അറിയിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ വിരമിക്കലില്‍ നിന്നും തിരിച്ചുവരാന്‍ തനിക്കു അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു യുവി കത്തയക്കുകയും ചെയ്തിരുന്നു.

Yuvraj singh's comeback to cricket is not easy | Oneindia Malayalam

പക്ഷെ യുവിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതു പോലെ എളുപ്പമാവാനിടയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഇതിനു അനുമതി നല്‍കാന്‍ സാധ്യത കുറവാണെന്നുമാണ് വിവരം.

നിയമം അനുവദിക്കുന്നില്ല

നിയമം അനുവദിക്കുന്നില്ല

ബിസിസിഐയുടെ റെക്കോര്‍ഡുകളില്‍ വിരമിച്ച താരങ്ങളുടെ ലിസ്റ്റിലാണ് യുവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിയമപ്രകാരം ഇതില്‍ ഉള്‍പ്പെട്ട ഒരു താരത്തിന് സാധാരണയായി മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ അവകാശമില്ല.
മാത്രമല്ല ഈ ലിസ്റ്റിന്റെ ഭാഗമായതിന്റെ ആനുകൂല്യം ഒരു തവണ യുവി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. വിരമിച്ച താരമെന്ന നിലയില്‍ പ്രതിമാസം 22,500 രൂപ ബിസിസിഐ യുവിക്കു നല്‍കുന്നുണ്ട്.
യുവിയുടെ വിരമിക്കലും അതിനു ശേഷം പെന്‍ഷന്‍ കൈപ്പറ്റിയതുമെല്ലാം ഔദ്യോഗിക രേഖയായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ തിരിച്ചുവരവ് ബുദ്ധിമുട്ടാവും. ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഗാംഗുലി സമ്മതിച്ചാലും കാര്യമുണ്ടാവില്ല

ഗാംഗുലി സമ്മതിച്ചാലും കാര്യമുണ്ടാവില്ല

ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്കു കീഴില്‍ നേരത്തേ ഇന്ത്യക്കു വേണ്ടി നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് യുവി. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമാണ് ഇപ്പോഴുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാംഗുലി സമ്മതം മൂളിയാലും ബിസിസിഐയിലെ നിമയങ്ങള്‍ യുവിക്കു മല്‍സരരംഗത്തേക്കു മടങ്ങിവരുന്നതിനു തടസ്സമാണ്.
വിരമിച്ച ശേഷം രണ്ടു വിദേശ ലീഗുകളില്‍ യുവി കളിച്ചിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, യുഎഇയിലെ ടി10 ലീഗ് എന്നിവയിലായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ വിരമിക്കുന്ന താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കാറുള്ളൂ.

പ്രവീണ്‍ താംബെയുടെ വിലക്ക്

പ്രവീണ്‍ താംബെയുടെ വിലക്ക്

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയെ ബിസിസിഐ ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അബുദാബിയിലെ ടി10 ലീഗില്‍ കളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 2018ല്‍ വിരമിച്ച താംബെ 19ല്‍ മല്‍സരരംഗത്തേക്കു മടങ്ങിവരികയും വിദേശ ലീഗുകളില്‍ കളിക്കുകയുമായിരുന്നു.
ഈ സീസണിലെ ലേലത്തില്‍ കെകെആര്‍ താംബെയെ വാങ്ങിയിരുന്നു. എന്നാല്‍ വിരമിച്ച താരമെന്ന് ബിസിസിഐയുടെ രേഖകളിലുള്ളതിനാലും വിദേശ ലീഗുകളില്‍ കളിച്ചതിനാലും ഐപിഎല്ലില്‍ നിന്നും താരത്തെ ബോര്‍ഡ് വിലക്കി. തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി 48 കാരനായ താംബെ കളിച്ചിരുന്നു. സിപിഎല്ലില്‍ അരങ്ങേറിയ ആദ്യത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം.

Story first published: Friday, September 11, 2020, 12:40 [IST]
Other articles published on Sep 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X