Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വിമാനമിറങ്ങിയ വന്‍ ഫ്‌ളോപ്പുകള്‍... എന്തൊരു ദുരന്തം, ഈ സീസണോടെ ഇവര്‍ പുറത്താവും

വിമാനമിറങ്ങിയ വന്‍ ഫ്‌ളോപ്പുകള്‍ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമോ, അതിനു മുകളിലോ പ്രകടനം നടത്തിയ നിരവധി വിദേശ താരങ്ങളുണ്ടായിട്ടുണ്ട്. ഈ സീസണില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് വിദേശ താരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്. ഐപിഎല്‍ നിയമം അനുസരിച്ച് ഒരു ടീമിന് പരമാവധി നാലു വിദേശ താരങ്ങളെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂ.

അതുകൊണ്ടു തന്നെ മികച്ച വിദേശ താരത്തെ ടീമിലുള്‍പ്പെടുത്തുന്നത് ഓരോ ടീമിനും വെല്ലുവിളി തന്നെയാണ്. ഈ സീസണില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചില വിദേശ താരങ്ങള്‍ വലിയ ഫ്‌ളോപ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ക്രിസ് ലിന്‍ (കെകെആര്‍)

ക്രിസ് ലിന്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറും ഓസ്‌ട്രേലിയന്‍ താരവുമായ ക്രിസ് ലിന്‍ ഈ സീസണീല്‍ ടീമിനെ നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ലിന്നും ഓപ്പണിങ് പങ്കാളിയായ സുനില്‍ നരെയ്‌നും ചേര്‍ന്ന് പല കളികളിലും കെകെആറിനു മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇവര്‍ക്ക് ഇതിനു കഴിയാതിരുന്നതോടെ മധ്യനിരയ്ക്കു ഉത്തരവാദിത്വം കൂടിയിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ എതിര്‍ ടീമുകള്‍ സ്പിന്നര്‍മാരെ ഇറക്കുന്നതാണ് ലിന്നിനിനു തിരിച്ചടിയാവുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള താരത്തിന്റെ വീക്ക്‌നെസ് എതിരാളികള്‍ ശരിക്കും മുതലെടുക്കുകയാണ്. ഈ സീസണില്‍ മൂന്നു കളികളില്‍ നിന്നും 37 റണ്‍സാണ് ലിന്നിനു നേടാനായത്.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് നേരത്തേ മുംബൈ ഇന്ത്യന്‍സിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ സീസണ്‍ മുതലാണ് പൊള്ളാര്‍ഡിന്റെ പ്രകടനത്തില്‍ ഇടിവുണ്ടായത്. ഈ സീസണില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ കഴിഞ്ഞ തവണത്തെ റീപ്ലേയാണ് ഈ സീസണിലും കാണുന്നത്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 33 റണ്‍സാണ് ഇത്തവണ പൊള്ളാര്‍ഡിന്റെ സമ്പാദ്യം. ബൗള്‍ ചെയ്യാന്‍ ഇത്തവണ അദ്ദേഹത്തിന് ഒരവസരം പോലും ലഭിച്ചിട്ടുമില്ല.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

വിന്‍ഡീസിന്റഖെ പുതിയ ബാറ്റിങ് കണ്ടുപിടുത്തമായ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഈ ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്‌ളോപ്പ്. താരത്തിന്റെ വരവ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മധ്യനിരയ്ക്കു കൂടുതല്‍ കരുത്തേകുമെന്നാണ് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ നാലു കളികള്‍ കഴിഞ്ഞപ്പോള്‍ ഹെറ്റ്‌മെയര്‍ ടീമിനു തന്നെ ബാധ്യതയായിരിക്കുകയാണ്.
ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ 0, 5, 9, 1 എന്നിങ്ങനെയാണ് ഹെറ്റ്‌മെയറുടെ സ്‌കോറുകള്‍. 4.2 കോടിക്കു താരത്തെ വാങ്ങാനുള്ള ആര്‍സിബിയുടെ തീരുമാനം തെറ്റായിരുന്നുവെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങള്‍ തെളിയിക്കുന്നത്.

കോളിന്‍ ഡി ഗ്രാന്‍ഡോം (ആര്‍സിബി)

കോളിന്‍ ഡി ഗ്രാന്‍ഡോം (ആര്‍സിബി)

ആര്‍സിബിയുടെ തന്നെ മറ്റൊരു വന്‍ ഫ്‌ളോപ്പാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറായ കോളിന്‍ ഡി ഗ്രാന്‍ഡോം. ഓസീസ് താരം മാര്‍ക്കസ് സ്‌റ്റോയ്ണിസിന്റെ അഭാവത്തില്‍ സീസണിലെ ആദ്യ മൂന്നു കളികളിലും ഗ്രാന്‍ഡോം പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തി.
കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും 43 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. സ്റ്റോയ്ണിസിന്റെ വരവോടെ ടീമില്‍ സ്ഥാനം നഷ്ടമായ ഗ്രാന്‍ഡോമിന് ഇനിയൊരു തിരിച്ചുവരവ് ദുഷ്‌കരമാവും.

Story first published: Wednesday, April 3, 2019, 13:15 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+