വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വാട്ട് എ സര്‍പ്രൈസ്... ഇത്ര പ്രതീക്ഷിച്ചില്ല ഇവരില്‍ നിന്ന്!! ഞെട്ടിച്ച വിദേശ താരങ്ങള്‍

ചില വിദേശ താരങ്ങള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് നടത്തിയത്

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ക്ലൈമാക്‌സില്‍ എത്തിനില്‍ക്കെ നിരവധി താരോദയങ്ങളെയും അപ്രതീക്ഷിത ഹീറോകളെയും വന്‍ വീഴ്ചകളെയും ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞു. വന്‍ പ്രതീക്ഷയോടെ വന്ന പല സൂപ്പര്‍ താരങ്ങളും ദയനീമായി പരാജയപ്പെട്ടപ്പോള്‍ ചില താരങ്ങള്‍ പ്രതീക്ഷ തെറ്റിക്കുന്ന പ്രകടനമാണ് നടത്തിയത്. ലേലത്തില്‍ താരതമ്യേന കുറഞ്ഞ തുകയ്ക്ക് ടീമിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല കണക്കുകൂട്ടലുകള്‍ തെറ്റിച്ച ചില വിദേശ കളിക്കാരുമുണ്ട്. ഇത്തരത്തില്‍ സര്‍പ്രൈസ് താരങ്ങളായി മാറിയ വിദേശ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ പോലുമുണ്ടാവുമോയെന്ന് സംശയിക്കപ്പെട്ട താരമായിരുന്നു ന്യൂസിലന്‍ഡ് ക്യാപ്റ്റനായ കെയ്ന്‍ വില്ല്യംസണ്‍. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും പുറത്തായതോടെ വില്ല്യംസണിന്റെ സമയം തെളിഞ്ഞു. വാര്‍ണറുടെ പകരക്കാരനായി നായകസ്ഥാനം ലഭിച്ച അദ്ദേഹം പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വില്ല്യംസണ്‍ ഏവരെയും ഞെട്ടിച്ചു.
ഹൈദരാബാദ് ഇപ്പോള്‍ ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ ടീം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് വില്ല്യംസണോടാണ്. തോല്‍ക്കാമായിരുന്ന പല മല്‍സരങ്ങളിലും വില്ല്യംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയാണ് ഹൈദരാബാദിനെ രക്ഷിച്ചത്. 688 റണ്‍സുമായി നിലവില്‍ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിന്റെ പേരിലാണ്.

 ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ വന്‍ പരാജമായി മാറിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ ടീമിന് തന്നെ ഏറ്റവുമധികം ആവശ്യം വന്നപ്പോള്‍ ബട്‌ലര്‍ തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചുവന്നു. ശരാശരി ടീം മാത്രമായ രാജസ്ഥാനെ പ്ലേഓഫ് വരെയെത്താനുള്ള മുഖ്യ കാരണവും ബട്‌ലറുടെ പ്രകടനമായിരുന്നു.
തുടര്‍ച്ചയായി അഞ്ചു കളികളിലാണ് താരം അര്‍ധസെഞ്ച്വറി നേടിയത്.
13 മല്‍സരങ്ങളില്‍ നിന്നും 150ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റോടെ 548 റണ്‍സ് ബട്‌ലര്‍ അടിച്ചെടുക്കുകയും ചെയ്തു.

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈയെന്ന പേര് ഐപിഎല്ലില്‍ അത്ര പ്രശസ്തമായിരുന്നില്ല. എന്നാല്‍ ഈ സീസണിലെ ടൂര്‍ണമെന്റോടെ അതു മാറി. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ടൈ കാഴ്ചവച്ച മിന്നുന്ന പ്രകടനം തന്നെയാണ് ഇതിനു കാരണം. 14 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരം കൊയ്തത്. പവര്‍പ്ലേ ഓവറുകളില്‍ ടൈയുടെ കണിശതയാര്‍ന്ന പന്തുകള്‍ നേരിടാനാവാതെ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ വലയുക തന്നെ ചെയ്തു. പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്.

ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിന് ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ ശരാശരിക്കും താഴെയായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ശക്തമായ തിരിച്ചുവരവാണ് ബോള്‍ട്ട് നടത്തിയത്.
സ്വിങ് ബൗളിങിലൂടെ ട്രെന്റ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും ഡല്‍ഹിക്കായി കളിച്ച ചുരുക്കം ചില താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 14 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്.

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനും ഇത്തവണത്തെ സര്‍പ്രൈസ് താരങ്ങളിലൊരാളാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള താരമാണ് 36 കാരനായ വാട്‌സന്‍. ഈ സീസണില്‍ വാട്‌സനെ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പ്രതാപകാലം അസ്മിച്ചു കഴിഞ്ഞ അദ്ദേഹത്തിനെ എന്തിന് ടീമിലെടുത്തുവെന്നതായിരുന്നു വിമര്‍ശകരുടെ ചോദ്യം.
എന്നാല്‍ ഇവയ്ക്ക് ബാറ്റ് കൊണ്ടാണ് വാട്‌സന്‍ മറുപടി നല്‍കിയത്. ഒരു സെഞ്ച്വറിയടക്കം 400നടുത്ത് റണ്‍സ് നേടിയ അദ്ദേഹം ആറു വിക്കറ്റെടുത്ത് ബൗളിങിലും മിന്നി.

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററുടെ പിന്‍മാറ്റം... ക്ലേകോര്‍ട്ട് കിങിന് ആശ്വാസം? പക്ഷെ നദാല്‍ പറഞ്ഞത് ഇങ്ങനെ ഫ്രഞ്ച് ഓപ്പണ്‍: ഫെഡററുടെ പിന്‍മാറ്റം... ക്ലേകോര്‍ട്ട് കിങിന് ആശ്വാസം? പക്ഷെ നദാല്‍ പറഞ്ഞത് ഇങ്ങനെ

Story first published: Saturday, May 26, 2018, 9:50 [IST]
Other articles published on May 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X